ശ്രീനഗർ: ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം. പൂഞ്ചിലും കുപ്വാരയിലും പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തു. പിന്നാലെ ബിഎസ്എഫ് തിരിച്ചടിച്ചു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പാക്കിസ്ഥാനെതിരേ കടുത്ത നിലപാടുകൾ സ്വീകരിച്ചിരുന്നു. പിന്നാലെ ഇത് നാലാം തവണയാണ് പ്രകോപനമില്ലാതെ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. തുടർച്ചയായി വെടിനിർത്തൽ കരാർ പാക്കിസ്ഥാൻ ലംഘിക്കുന്നതിനെ ഗൗരവത്തോടെയാണ് സൈന്യം കാണുന്നത്.
നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം





