ന‍്യൂഡൽഹി: പാൻമസാല പരസ‍്യത്തിനെതിരായ പരാതിയിൽ നടന്മാരെ ചോദ‍്യം ചെയ്യാൻ വിളിപ്പിച്ച് കോടതി. പാൻമസാലയിൽ കുങ്കുമപൊടിയുണ്ടെന്ന അവകാശവാദത്തിനെതിരായ പരാതിയിലാണ് പരസ‍്യത്തിൽ അഭിനയിച്ച നടന്മാരായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്റോഫ് എന്നിവരെ ചോദ‍്യം ചെയ്യാൻ വിളിപ്പിച്ചത്. ജയ്പൂർ ജില്ലാ ഉപഭോഗൃത പരാതി പരിഹര സമിതിയാണ് ചോദ‍്യം ചെയ്യാൻ വിളിപ്പിച്ചത്.
ജയ്പൂർ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. കിലോയ്ക്ക് നാല് ലക്ഷം രൂപ വില വരുന്ന കുങ്കുമപൊടി പാൻ മസാലയിൽ ഉൾപ്പെടുത്താനാവില്ലെന്നും പരസ‍്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നുമാണ് പരാതി.