Timely news thodupuzha

logo

ക്ലബ്ബുകൾക്ക് കായികഉപകരണങ്ങൾ വിതരണം ചെയ്ത് അടിമാലി ഗ്രാമപഞ്ചായത്ത്

ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ സ്പോർട്സ് ക്ലബ്ബുകൾക്ക് കായികഉപകരണങ്ങൾ വിതരണം ചെയ്തു. 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര ലക്ഷം രൂപയുടെ കായിക ഉപകരണങ്ങളാണ് വിതരണം ചെയ്ത്. യുവതലമുറയെ ലഹരിയിൽ നിന്നും മുക്തമാക്കാൻ കായികമേഖലയ്ക്ക് സാധിക്കുമെന്നും ഇതിലൂടെ യുവജനതയുടെ ആരോഗ്യം കാര്യക്ഷമമാക്കി നിലനിർത്താനാകുമെന്ന ആശയം മുൻനിർത്തിയാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയത്.

കാരംസ് ബോർഡ്, ഫുട്ബോൾ, ബാഡ്മിന്റൺ, ക്രിക്കറ്റ് ബോൾ, ക്രിക്കറ്റ് ബാറ്റ്, എന്നീ ഉപകരണങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള കിറ്റാണ് 17 സ്പോർട്സ് ക്ലബ്ബുകൾക്കായി വിതരണം ചെയ്തത്. ഒരു ക്ലബിന് 6000 രൂപ വീതം വകയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സൗമ്യ അനിലിന്റെയും വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിമിന്റെയും നേതൃത്വത്തിലാണ് വിതരണം നടന്നത്. അടുത്ത വർഷം ക്ലബ്ബുകൾക്ക് കൂടുതൽ സൗകര്യമൊരുക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *