ജറുസലേം: ഗാസയിൽ ഹമാസിനെതിരേ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മരണം 200 കടന്നു. ജനുവരി 19 ന് നിലവിൽ വന്ന വെടിനിൽത്തൽ കരാർ ലംഘിച്ചാണ് ഇസ്രയേലിൻറെ നടപടി. വ്യോമാക്രമണത്തിൽ പ്രധാനമായും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ഗാസ സിറ്റി, മധ്യ ഗാസ, ഖാൻ യൂനിസ് റഫ എന്നിവിടങ്ങളിലാണ് രാത്രിയോടെ വ്യോമാക്രമണം നടന്നത്. 150 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. വെടിനിർത്തൽ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് റിപ്പോർട്ട്.
ഗാസയിൽ കരാറുകൾ ലംഘിച്ച് ഇസ്രയേലിൻറെ വ്യോമാക്രമണം
