തിരുവനന്തപുരം: യൂട്യൂബ് വീഡിയോയിലൂടെ കോപ്പിയടിക്കാൻ ആഹ്വാനം നൽകിയ സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്റ്റർ പൊലീസ് മേധാവിക്ക് പരാതി നൽകി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശ പ്രകാരമാണ് നടപടി. പൊതു പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ കോപ്പിയടിക്കാനുള്ള കുറുക്കുവഴികൾ എന്ന പേരിലാണ് യൂട്യൂബ് വീഡിയോ. ഇതിന് പുറമേ പ്ലസ്ടു ഇംഗ്ലീഷ് പരീക്ഷയ്ക്ക് കോപ്പിയടിച്ചതിൻറെ അനുഭവവും യൂട്യൂബ് ചാനലിലൂടെ വിവരിക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് പരാതി നൽകാൻ വിദ്യാഭ്യാസ ഡയറക്‌റ്റർക്ക് മന്ത്രി ശിവൻകുട്ടി നിർദേശം നൽകിയത്.
യൂട്യൂബ് വീഡിയോക്കെതിരേ പൊലീസ് മേധാവിക്ക് പരാതി നൽകി പൊതു വിദ്യാഭ്യാസ വകുപ്പ്
