മുംബൈ: ഗോദ്‌റെജ് ഗ്രൂപ്പിൻറെ ഭാഗമായ ഗോദ്‌റെജ് പ്രോപ്പർട്ടീസ് ആണ് ആഡംബര ഭവന പദ്ധതി നിർമ്മിക്കുന്നതിൻറെ ഭാഗമായി പ്രശസ്ത ബോളിവുഡ് താരവും സംവിധായകനും നിർമാതാവുമായ രാജ് കപൂറിൻറെ മുംബൈയിലെ ചെമ്പൂരിലുള്ള ബംഗ്ലാവ് ഏറ്റെടുത്തത്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന് (ടിഐഎസ്എസ്) സമീപമുള്ള ഡിയോനാർ ഫാം റോഡിൽ സ്ഥിതി ചെയ്യുന്ന വസ്തു, രാജ് കപൂർ കുടുംബത്തിൽ നിന്ന് 100 കോടി രൂപയ്ക്ക് കമ്പനി വാങ്ങിയതായി രേഖകളിൽ കാണിക്കുന്നു.
പ്രീമിയം മിക്സഡ് യൂസ് പ്രോജക്റ്റ് ഗോദ്‌റെജ് ആർകെഎസ് വികസിപ്പിക്കുന്നതിനായി 2019 മെയ് മാസത്തിൽ ഗോദ്‌റെജ് പ്രോപ്പർട്ടീസ് ചെമ്പൂരിലെ ആർ കെ സ്റ്റുഡിയോ കപൂർ കുടുംബത്തിൽ നിന്ന് ഏറ്റെടുത്തിരുന്നു. പദ്ധതി ഈ വർഷം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.