Timely news thodupuzha

logo

സെക്സ് എജ്യുക്കേഷൻ നിർബന്ധിത പഠന വിഷയമാക്കുമെന്ന് കർണാടക സർക്കാർ

ബാംഗ്ലൂർ: സെക്സ് എജ്യുക്കേഷൻ നിർബന്ധിത പഠന വിഷയമാക്കാൻ കർണാടക സർക്കാർ. ലഹരിക്കെതിരേ സ്കൂൾ തലത്തിൽ നിന്നും പ്രതിരോധം സംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. എട്ട് മുതൽ പ്ലസ് 2 വരെയുള്ള കുട്ടികൾക്കാണ് സെക്സ് എജ്യുക്കേഷൻ നിർബന്ധ പഠന വിഷയമാക്കുന്നത്. ആഴ്ചയിൽ രണ്ട് ക്ലാസുകളാവും ഉണ്ടാവുക.

ഡോക്‌ടർമാരും പൊലീസ് ഉദ്യോഗസ്ഥരുമാവും വിഷയത്തിൽ ക്ലാസുകളെടുക്കുക. വർഷത്തിൽ രണ്ട് തവണ എല്ലാ ക്ലാസുകളിലെയും കുട്ടികൾക്ക് സമഗ്ര ആരോഗ്യ പരിശോധനകൾ ഉണ്ടാവും. പി.എച്ച്.സികളിൽ നിന്നും ആളുകളെ കൊണ്ടുവന്ന് ലഹരി വിരുദ്ധ ക്ലാസുകൾ എടുപ്പിക്കും.

പ്രശ്നക്കാരായ കുട്ടികളെ പ്രത്യേകം കൗൺസിലിംഗിന് വിധേയരാക്കും. കേളെജുകളിലെല്ലാം കൗൺസിലിങ്ങ് കമ്മിറ്റികൾ രൂപീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *