മുംബൈ: ലഹരി മരുന്ന് കടത്തിയ, ബ്രസീലിയൻ യുവതിയെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കൊക്കെയ്ൻ പിടികൂടിയത്.

അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇവരുടെ അടിവസ്ത്രത്തിൽ പ്രത്യേക അറകളിലായി സൂക്ഷിച്ച ദ്രാവകരൂപത്തിലാക്കിയ 11.1 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ കണ്ടെത്തി. സാവോ പോളോയിൽ നിന്നാണ് ഇവർ മുംബൈയിലെത്തിയത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യുകയാണ്.