Timely news thodupuzha

logo

തമിഴ്നാട്ടിൽ എമ്പുരാന് ബഹിഷ്കരണാഹ്വാനം

ചെന്നൈ: എമ്പുരാൻ സിനിമക്കെതിരേ തമിഴ്നാട്ടിൽ ബഹിഷ്കരണാഹ്വാനം. മുല്ലപ്പെരിയാർ അണക്കെട്ടിനെ അധിക്ഷേപിക്കുന്ന രംഗങ്ങൾ എമ്പുരാനിലുണ്ടെന്നാരോപിച്ചാണ് പെരിയാർ വൈഗ ഇറിഗേഷൻ കർക്ഷക സംഘം പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധത്തിൻറെ ഭാഗമായി കമ്പത്തും തേനിയിലും നിർമാതാവ് ഗോകുലം ഗോപാലൻറെ ഉടമസ്ഥതയിലുളള ധനകാര്യ സ്ഥാപനം ചൊവ്വാഴ്ച ഉപരോധിക്കും.

എമ്പുരാനിലെ ചില ഭാഗങ്ങളിൽ മുല്ലപ്പെരിയാർ അണക്കെട്ടിനെ അധിക്ഷേപിക്കുന്നുണ്ടെന്നും കരാർ പ്രകാരം തമിഴ്നാടിനുളള താത്പര്യങ്ങൾക്ക് വിരുദ്ധമായിട്ടുളള പരാമർശങ്ങൾ ചിത്രീകരിച്ചെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. അണക്കെട്ടുമാ‌യി ബന്ധപ്പെട്ട ഭാഗങ്ങൾ നീക്കം ചെയ്യണമെന്നാണും ഇവർ ആവശ്യപ്പെടുന്നു. സിനിമയിൽ നിന്ന് ആ ഭാഗങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ എല്ലാ ജില്ലയിലും പ്രതിഷേധിക്കുമെന്നും സിനിമയെ ബഹിഷ്കരിക്കുമെന്നും സംഘടന പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *