Timely news thodupuzha

logo

എമ്പുരാൻ റീ എഡിറ്റിങ്ങ് കൂട്ടായ തീരുമാനമെന്ന് ആൻറണി പെരുമ്പാവൂർ

കൊച്ചി: എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് നിർമാതാവ് ആൻറണി പെരുമ്പാവൂർ. സിനിമ റീ എഡിറ്റ് ചെയ്യാൻ ഒന്നിച്ചാണ് തീരുമാനിച്ചതെന്നും ആരുടെയും സമ്മർദഫലമായല്ല സിനിമയിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയതെന്നും ആൻറണി വ്യക്തമാക്കി. സിനിയുടെ കഥ മോഹൻലാൽ അടക്കം എല്ലാവർക്കും അറിയാം.

പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് കുറ്റപ്പെടുത്തേണ്ടതില്ല. മുരളിഗോപിക്ക് വിഷയത്തിൽ അതൃപ്തി ഉള്ളതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെയും വേദനിപ്പിക്കാതിരിക്കാനായാണ് മോഹൻലാൽ പരസ്യമായി ഖേദപ്രകടനം നടത്തിയത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് സിനിമയിൽ നിന്ന് നീക്കം ചെയ്തത്. റീ എഡിറ്റഡ് വേർഷൻ എത്രയും പെട്ടെന്ന് തിയെറ്ററിൽ എത്തിക്കും. സിനിമയെ സിനിമയായി കാണണം. പ്രശ്നങ്ങൾ അവസാനിച്ചല്ലോ എന്നും ലൂസിഫറിന് മൂന്നാം ഭാഗം ഉണ്ടായിരിക്കുമെന്നും ആൻറണി കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *