ന‍്യൂഡൽഹി: പൃഥ്വിരാജ് – മോഹൻലാൽ ചിത്രം എമ്പുരാൻ തിയെറ്ററിൽ റിലീസായതിനു പിന്നാലെയുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. എല്ലാം ബിസിനസ് ആണെന്നും ജനങ്ങളെ ഇളക്കി വിട്ട് പണമുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കച്ചവടത്തിനു വേണ്ടിയുള്ള വെറും ഡ്രാമയാണ് നടക്കുന്നത്.
സിനിമയുടെ ഭാഗങ്ങൾ കട്ട് ചെയ്യാൻ ആരും ആവശ‍്യപ്പെട്ടിട്ടില്ല. അവരുടെ തീരുമാന പ്രകാരമാണ് മുറിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. നല്ല കാര‍്യങ്ങൾ ചോദിക്കുവെന്നായിരുന്നു കഴിഞ്ഞ ദിവസം എമ്പുരാൻ ചിത്രത്തെ പറ്റി മാധ‍്യമങ്ങളുടെ ചോദ‍്യത്തിന് കേന്ദ്രമന്ത്രിയുടെ മറുപടി.
അതേസമയം ചിത്രത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ടതില്ലെന്നും എല്ലാവരുടെയും സമ്മത പ്രകാരമാണ് റി എഡിറ്റിങ്ങ് നടക്കുന്നതെന്നും നിർമാതാവ് ആൻറണി പെരുമ്പാവൂർ വ‍്യക്തമാക്കി.