Timely news thodupuzha

logo

ഗോകുലം ഗോപാലൻറെ ചെന്നൈയിലുള്ള സ്ഥാപനത്തിൽ ഇ.ഡി റെയ്‌ഡ്

ചെന്നൈ: വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലൻറെ സ്ഥാപനത്തിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) റെയ്‌ഡ്. ഗോകുലം ഗോപാലൻറെ ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ഫിനാൻസിൻറെ കോർപ്പറേറ്റ് ഓഫീസിലാണ് റെയ്‌ഡ് നടക്കുന്നത്.

കൊച്ചി യൂണിറ്റിലെ ഇഡി ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. ‘എമ്പുരാൻ’ ചിത്രത്തിൻ്റെ നിർമ്മാതാവായിരുന്നു ഗോകുലം ഗോപാലൻ.

റിലീസ് ചെയ്തതിന് ശേഷം ചിത്രം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. റെയ്ഡ് അദ്ദേഹത്തിൻ്റെ ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ടതാണോ സിനിമാ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണോ എന്നത് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണത്തിൽ 2023 ഏപ്രിലിലും ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യംചെയ്തിരുന്നു. അനധികൃതമായി ചിട്ടി ഇടപാടുകൾ നടക്കുന്നു എന്നായിരുന്നു അന്ന് ഇ.ഡിക്കു ലഭിച്ച പരാതി.

Leave a Comment

Your email address will not be published. Required fields are marked *