പാലക്കാട്: പാലക്കാട് ട്രെയിനിനു നേരെ കല്ലേറ്. കല്ലേറിൽ ട്രെയിനിലെ യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച കന്യാകുമാരി-ബാംഗ്ലൂർ എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. കളമശേരി സ്വദേശി അക്ഷയ് സുരേഷിനാണ് പരുക്കേറ്റത്. ഇയാളെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ റെയിൽവെ അന്വേഷണം ആരംഭിച്ചു.
പാലക്കാട് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് ഗുരുതര പരിക്ക്
