കൊച്ചി: മുനമ്പത്ത് സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി. ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ കമ്മിഷനെ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻറെ നടപടി. സർക്കാരാണ് സിംഗിൾ ബെഞ്ചിൻറെ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. സർക്കാരിൻറെ അപ്പീൽ വേനലവധിക്ക് ശേഷം ജൂണിൽ പരിഗണിക്കും. ഹർജിയിൽ തീരുമാനമാവും വരെ കമ്മിഷന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതു താത്പര്യം മുൻനിർത്തിയാണ് കമ്മിഷനെ നിയമിച്ചതെന്നും ക്രമസമാധാന വിഷയം എന്ന നിലയിൽ കമ്മിക്ഷൻറെ അന്വേക്ഷണം ആവശ്യമാണെന്നുമായിരുന്നു ഹർജിയിലെ സർക്കാർ വാദം.
മുനമ്പത്ത് ജുഡീഷ്യൽ കമ്മിഷന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി
