വണ്ണപ്പുറം : കാളിയാർ പോലീസ് വണ്ണ പ്പുറത്തെ കടകളിൽ പരിശോധന നടത്തി.വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന ഹാൻസ് ഉൾപ്പെടെ ലഹരി വസ്തുക്കൾ പിടികൂടി. ലോട്ടറി കച്ചവടം നടത്തി വരുന്ന നൗഷാദ് അരിമ്പൻതൊടിയിൽ, മോഹനൻ വേലം പറമ്പിൽ,പച്ചക്കറി കച്ചവടക്കാരനായ ഷിനാജ് പള്ളിമുക്കിൽ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കേസ് എടുത്തു. കാളിയാർ എസ്.ഐ.കെ.സിനോദ്, സിവിൽ പോലീസ് ഓഫീസർ മാരായ അനീഷ് സത്താർ, സുനിൽ, അൻസാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിജിപിയുടെ സ്പെഷ്യൽ കോമ്പിംഗിന്റെ ഭാഗമായി ഉച്ചയ്ക്ക് ഒന്നിന് തുടങ്ങിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന ഹാൻസ് ഉൾപ്പെടെ ലഹരി വസ്തുക്കൾ പിടികൂടി
