തിരുവനന്തപുരം: ഐ.ജി.എസ്.ടി വിഹിതം ലഭ്യമാക്കുന്നതിലും നികുതി ചോർച്ച തടയുന്നതിലും സർക്കാർ പരാജയപ്പെട്ടെന്നും കോടികണക്കിന് രൂപയുടെ നികുതി നഷ്ടമുണ്ടായതായും ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നൽകിയിരുന്നു. എന്നാല്ഡ ഐ.ജി.എസ്.ടി വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യാൻ അനുവദിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങി പോയി. ഈ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകാനാവില്ലെന്നായിരുന്നു സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞത്.
ഇതേ വിഷയം ബജറ്റ് ചർച്ചയിൽ വന്നതാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ ശ്രദ്ധ ക്ഷണിക്കലിലേക്ക് കടന്നു. ഇതോടെ എതിർപ്പുമായി പ്രതിപക്ഷ എം.എൽ.എമാര്‍ രംഗത്ത് എത്തി. പ്രതിപക്ഷ നിരയിൽ നിന്നും റോജി.എം ജോണായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.