തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷും ലൈഫ് മിഷൻ കോഴക്കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റ് വിവരങ്ങൾ പുറത്ത് വന്നു. സ്വപ്ന ജോലിക്കായി മുഖ്യമന്ത്രിയെ കണ്ടെന്നും സ്വപ്ന സുരേഷിനെ നോർക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയിൽ നിയമിക്കാൻ എം.ശിവശങ്കർ നീക്കം നടത്തിയെന്നും തെളിയിക്കുന്ന വാട്സ് ആപ്പ് ചാറ്റുകളാണ് പുറത്തെത്തിയിരിക്കുന്നത്.
സ്വപ്ന മുഖ്യമന്ത്രിയെ കണ്ടത് സി.എം.രവീന്ദ്രനെ അറിയിച്ചെന്നും നിയമനത്തിന് നോർക്ക സി.ഇ.ഒ അടക്കമുള്ളവർ സമ്മതിച്ചെന്നും ചാറ്റിൽ ശിവശങ്കർ പറയുന്നു.