സുപ്രീം കോടതി ജഡ്ജിമാർ ഇടുക്കി ജില്ല സന്ദർശിക്കണം :ചീഫ് ജസ്റ്റീസിന് കിസാൻ സഭ കത്തുകൾ അയച്ച് തുടങ്ങി
രാജക്കാട്: സി.എച്ച്.ആർ വനമേഖല അല്ലെന്നും ഏലമല്ലാതെ മറ്റു കൃഷികളും വാണിജ്യ വ്യാപാരങ്ങളും ചെയ്ത് ജീവിക്കുന്ന ആറ് ലക്ഷം ജനങ്ങൾ അധിവസിക്കുന്നഭൂമിയിണെന്നും സുപ്രീം കോടതി മനസ്സിലാക്കണമെന്നും അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് പറഞ്ഞു. 202 വർഷങ്ങൾക്ക് മുൻപ് തിരുവിതാംകൂർ രാജഭരണം 15720 ഏക്കർ സ്ഥലം ഏലമലക്കാടുകളായി പ്രഖ്യാപിച്ചിരുന്നുവെന്നും തുടർന്ന് 1897-ൽ രാജഭരണം ഏലം കൃഷി സംബന്ധിച്ച് വ്യക്തത ഉണ്ടാക്കിയെന്നും അതിലൊന്നും വനം എന്ന് പറഞ്ഞിട്ടില്ലെന്നും, തുടർന്നുണ്ടായ വന പ്രഖ്യാപനങ്ങളിലും ഈ പ്രദേശങ്ങൾ വനമാണെന്ന് …