Timely news thodupuzha

logo

തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ സംഘനൃത്ത വിധി നിർണയം നടത്തിയവർക്കെതിരെ പ്രതിഷേധം

തിരുവനന്തപുരം: നെയാറ്റിൻകരയിൽ നടക്കുന്ന തിരുവനന്തപുരം റവന‍്യൂ ജില്ലാ കലോത്സവത്തിൽ സംഘനൃത്ത വിധി നിർണയത്തിൽ ജഡ്ജസുമാർക്കെതിരെ കുട്ടികളുടെ പ്രതിഷേധം.

പെൺകുട്ടികളുടെ ഗ്രൂപ്പ് ഡാൻസിൻറെ വിധി നിർണയത്തിന് എതിരെയാണ് വിദ‍്യാർത്ഥികളും അധ‍്യാപകരും പ്രതിഷേധം നടത്തിയത്. വഴുതക്കാട് കാർമൽ സ്കൂളിനായിരുന്നു ഒന്നാം സ്ഥാനം. ഇതിനെതിരെ കോട്ടൺഹിൽ സ്കൂളിലെ വിദ‍്യാർത്ഥികളും അധ‍്യാപകരുമാണ് പ്രതിഷേധം നടത്തിയത്.

ഇതോടെ ജഡ്ജിമാർ മുകളിലെ മുറിയിൽ കയറി വാതിലടച്ചു. വിദ‍്യാർഥികളും അധ‍്യാപകരും മുറിക്ക് മുന്നിൽ കുത്തിയിരുന്ന് മൂന്ന് മണികൂറോളം പ്രതിഷേധിച്ചു. ഒടുവിൽ പൊലീസ് എത്തിയാണ് ജഡ്ജിമാരെ മാറ്റിയത്. വൈകിട്ട് അഞ്ച് മണിക്ക് നടക്കേണ്ട സംഘനൃത്തം ഏറെ വൈകി രാത്രി 10.30നാണ് തുടങ്ങിയത്.

പുലർച്ചെ മൂന്ന് മണിയോടെ ഫലം വന്നു. വഴുതക്കാട് കാർമൽ സ്കൂൾ ഒന്നാം സ്ഥാനത്തും കോട്ടൺഹിൽ സ്കൂൾ രണ്ടാം സ്ഥാനത്തുമായിരുന്നു. എന്നാൽ ഇത് മുൻകൂട്ടി നിശ്ചയിച്ച ഫലമാണെന്ന് പറഞ്ഞാണ് കോട്ടൺഹിൽ സ്കൂളിലെ വിദ‍്യാർത്ഥികളും അധ‍്യാപകരും ചേർന്ന് പ്രതിഷേധം നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *