യാത്രക്കാരന്റെ ജീവന് സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച കെ.എസ്.ആര്.ടി.സി ജീവനക്കാരെയും ഹെല്‍ത്ത് സെന്റര്‍ അറ്റന്ററെയും കോണ്‍ഗ്രസ് നെടുങ്കണ്ടം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു
ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരന്റെ ജീവന് സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച കെ.എസ്.ആര്.ടി.സി ജീവനക്കാരെയും ഹെല്‍ത്ത് സെന്റര്‍ അറ്റന്ററെയും കോണ്‍ഗ്രസ് നെടുങ്കണ്ടം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. കഴിഞ്ഞ ദിവസമാണ് നെടുങ്കണ്ടത്തിന് സമീപം വച്ച് കട്ടപ്പന – മൂവാറ്റുപുഴ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന പ്രിയദര്‍ശിനി ബസില്‍ മുണ്ടിയെരുമ സ്വദേശി കുഴഞ്ഞുവീണത്. സംഭവം നടന്ന ഉടന്‍ ബസ് ഡ്രൈവറായ അനൂപും കണ്ടക്ടറായ ബാനര്‍ജിയും മറ്റ് യാത്രക്കാരെ അറിയിച്ചശേഷം ബസ് കല്ലാര്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ ബസിലുണ്ടായിരുന്ന കരുണാപുരം എഫ്.എച്ച്.സിയിലെ














































