Timely news thodupuzha

ഏലത്തോട്ടത്തില്‍ ഭൂമിക്കൊള്ള; പാട്ടത്തിന് നല്‍കുന്നതില്‍ ക്രമക്കേടും വൻ കോഴയും

ഇടുക്കി: ജില്ലയില്‍ ഏലം കൃഷിക്ക് പാട്ടത്തിന് കൊടുക്കുന്ന സർക്കാർ ഭൂമിയില്‍ വ്യാപക ക്രമക്കേടും അഴിമതിയും നടക്കുന്നുവെന്നാണ് ആരോപണമുയരുന്നത്സർവേ നമ്പർ തിരുത്തി ഏലമലക്കാടിന്റെ ഭാഗമല്ലാതാക്കി മറിച്ചു വിറ്റു വെന്നും ആക്ഷേപമുയരുന്നു മുണ്ട്വി ഒഇടുക്കി ജില്ലയില്‍ ഏലം കൃഷിക്ക് പാട്ടത്തിന് കൊടുക്കുന്ന സർക്കാർ ഭൂമിയില്‍ വ്യാപക ക്രമക്കേടും അഴിമതിയും നടക്കുന്നുവെന്നാണ് ആരോപണമുയരുന്നത് സർവേ നമ്പർ തിരുത്തി ഏലമലക്കാടിന്റെ ഭാഗമല്ലാതാക്കി മറിച്ചു വിറ്റു വെന്നും ആക്ഷേപമുയരുന്നു മുണ്ട്ഇത്തരം 600ലേറെ കേസുകള്‍ കണ്ടെത്തി. ഏക്കറിന് 40 മുതല്‍ 70 ലക്ഷം വരെ വിലയ്ക്കാണ് മറിച്ചു വില്പനയെന്നാണ് സൂചന. ഏലമലക്കാടിലെ ഭൂമിയുടെ അവകാശം റവന്യൂ വകുപ്പിനും മരങ്ങളുടെ അവകാശം വനം വകുപ്പിനുമാണ്.പാട്ടഭൂമിയില്‍ ഏലം കൃഷിയും തൊഴിലാളികള്‍ക്ക് പാർപ്പിടവും മാത്രമേ പാടുള്ളൂ. ഏലത്തോട്ട പാട്ടം നടപടികള്‍ക്ക് മാത്രമായി കുമളിയില്‍ പ്രവർത്തിക്കുന്ന അസിസ്റ്റന്റ് കാർഡമം സെറ്റില്‍മെന്റ് ഓഫീസ് ലക്ഷങ്ങള്‍ കൈപ്പറ്റി എല്ലാത്തിനും കണ്ണടയ്ക്കുകയാണ്.പാട്ടം പുതുക്കി നല്‍കാനുള്ള അപേക്ഷകളില്‍ യഥാസമയം നടപടി സ്വീകരിക്കാത്തതിനാല്‍ ആ വഴിക്ക് സർക്കാരിന് വൻ നഷ്ടവും സംഭവിക്കുന്നു. ലാൻഡ് റവന്യൂ കമ്മിഷണർ നിയോഗിച്ച ആറംഗ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍.പാട്ടത്തിന് വേണ്ടി 2021 മുതല്‍ ലഭിച്ച 380 അപേക്ഷകള്‍ രജിസ്റ്ററില്‍ പോലും രേഖപ്പെടുത്താതെ 50 വീതമുള്ള കെട്ടുകളാക്കി സൂക്ഷിച്ചിരിക്കുകയാണ്. പാട്ടം പുതുക്കാൻ 2022 മുതല്‍ ലഭിച്ച 1606 അപേക്ഷകളില്‍ ഫയലുകളാക്കി മാറ്റിയത് 648 എണ്ണം മാത്രം.ഉദ്യോഗസ്ഥ ഒത്താശപീരുമേട്, ഉടുമ്പൻചോല, ദേവികുളം, ഇടുക്കി താലൂക്കുകളിലെ 31 വില്ലേജുകളിലായി ഏലം കൃഷിക്ക് അനുയോജ്യമായി 1,07,197 ഹെക്ടർ ഭൂമിയാണ് വേർതിരിച്ചിട്ടുള്ളത്. ഇതില്‍ 10,770 ഹെക്ടർ മാത്രമാണ് പാട്ടത്തിന് വിട്ടുകൊടുത്തിട്ടുള്ളത്. കാലാവധി കഴിയുന്ന മുറയ്ക്ക് പാട്ടം പുതുക്കി നല്‍കുന്ന ജോലിയാണ് സെറ്റില്‍മെന്റ് ഓഫീസിനുള്ളത്. പാട്ടം പുതുക്കാൻ സെന്റ് ഒന്നിന് അര ലക്ഷം മുതല്‍ ഒരു ലക്ഷം വരെ പടിവാങ്ങി വീതം വയ്ക്കുന്നു. 20 ജീവനക്കാരാണുള്ളത്. ഫീല്‍ഡ് ജോലികള്‍ നിർവ്വഹിക്കേണ്ട രണ്ട് ഡെപ്യൂട്ടി തഹസീല്‍ദാർമാർ, മൂന്ന് സ്പെഷ്യല്‍ വില്ലേജ് ഓഫീസർമാർ, രണ്ട് വില്ലേജ് അസിസ്റ്റന്റുമാർ എന്നിവർ വർഷങ്ങളായി അഡ്വാൻസ് ടൂർ ഡയറി തയ്യാറാക്കുകയോ മേലധികാരിക്ക് സമർപ്പിക്കുകയോ ചെയ്തിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *