Timely news thodupuzha

പല്ലാരിമംഗലത്ത് വ്യാപാരികൾ പന്തം കൊളുത്തി പ്രകടനം നടത്തി


പല്ലാരിമംഗലം: 2000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് എം.ഡി ആർ ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് പല്ലാരിമംഗലം യൂണിറ്റിൻ്റെ നേതൃത്വത്തിൽ അടിവാട് ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. അടിവാട് വ്യാപാര ഭവനിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി സെട്രൽ ജഗ്ഷനിൽ സമാപിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് നിയോജകമണ്ഡലം പ്രസിഡൻ്റ് പി എം ഷംജലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പല്ലാരിമംഗലം യൂണിറ്റ് പ്രസിഡൻ്റ് എം എം അലിയാർ
സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സെക്രട്ടറി എം എ ഷെറു മുഖ്യപ്രഭാഷണം നടത്തി

യൂണിറ്റ് വൈസ് പ്രസിഡൻ്റ് മാരായ സിദീഖ് സി എച്ച്, അബ്ദുൽ റഹ്മാൻ എം എം , മുഹിയുദ്ധീൻ കെ എച്ച്,
സെക്രട്ടറിമാരായ ഓ ഇ കരീം ,ഇൻഫാൽ സി എം , ജില്ലാ കമ്മറ്റി അംഗം ഉമ്മർ കുഞ്ചാട്ട്, യൂത്ത് വിങ്ങ് യൂണിറ്റ് സെക്രട്ടറി മാഹുൽ എം എ, ട്രഷറർ അൻവർ എൻ എ , ഭാരവാഹികളായ കെ ഇ കാസിം,, ഷാഫി എം പി, ജുബി മാത്യു, അനസ് ഓ എം , മൂസ എ എം, അജിംസ് കെ എം , സലിം സി എം , അബ്ദുൽ ഖാദർ എം എം , അസ്കർ കെ എം തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *