Timely news thodupuzha

Author name: timely news

യാത്രക്കാരന്റെ ജീവന്‍ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരെയും ഹെല്‍ത്ത് സെന്റര്‍ അറ്റന്ററെയും കോണ്‍ഗ്രസ് നെടുങ്കണ്ടം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു

ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരന്റെ ജീവന്‍ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരെയും ഹെല്‍ത്ത് സെന്റര്‍ അറ്റന്ററെയും കോണ്‍ഗ്രസ് നെടുങ്കണ്ടം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. കഴിഞ്ഞ ദിവസമാണ് നെടുങ്കണ്ടത്തിന് സമീപം വച്ച് കട്ടപ്പന – മൂവാറ്റുപുഴ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന പ്രിയദര്‍ശിനി ബസില്‍ മുണ്ടിയെരുമ സ്വദേശി കുഴഞ്ഞുവീണത്. സംഭവം നടന്ന ഉടന്‍ ബസ് ഡ്രൈവറായ അനൂപും കണ്ടക്ടറായ ബാനര്‍ജിയും മറ്റ് യാത്രക്കാരെ അറിയിച്ചശേഷം ബസ് കല്ലാര്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ ബസിലുണ്ടായിരുന്ന കരുണാപുരം എഫ്.എച്ച്.സിയിലെ

യാത്രക്കാരന്റെ ജീവന്‍ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരെയും ഹെല്‍ത്ത് സെന്റര്‍ അറ്റന്ററെയും കോണ്‍ഗ്രസ് നെടുങ്കണ്ടം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു Read More »

ഉടുമ്പന്നൂർ വില്ലേജിനെ ഈ എസ് എ നിന്ന് ഒഴിവാക്കണം- കേരളാ കോൺഗ്രസ്‌ എം.

ഉടുമ്പന്നൂർ. ഉടുമ്പന്നൂർ വില്ലേജിനെ ഈ എസ് എ നിന്ന് ഒഴിവാക്കണമെന്നും കൃഷിഭൂമിയിൽ വന്നു കൃഷി നശിപ്പിക്കുന്ന വന്യജീവികളെ കൊല്ലുന്നതിനുള്ള അധികാരം കർഷകർക്കു നൽകണമെന്നും കേരളാ കോൺഗ്രസ്‌ എം സംസ്ഥാന ഹൈപവർ കമ്മിറ്റിയംഗം പ്രൊഫ. കെ ഐ ആന്റണി ആവശ്യപ്പെട്ടു. വന്യജീവികൾ കൃഷി നശിപ്പിക്കുന്നത് തടയാൻ സർക്കാർ നടപടി സ്വീകരിക്കാത്തത്തിൽ പ്രതിഷേധിച്ചു കർഷകയൂണിയൻ എം നിയോജകമണ്ഡലം കമ്മിറ്റി വേളൂർ ഫോറെസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യ മൃഗങ്ങൾ നശിപ്പിച്ച കൃഷിക്ക് കർഷകർ

ഉടുമ്പന്നൂർ വില്ലേജിനെ ഈ എസ് എ നിന്ന് ഒഴിവാക്കണം- കേരളാ കോൺഗ്രസ്‌ എം. Read More »

ലഹരി വിമുക്ത കേരളം: സൈക്കിൾ റാലി സംഘടിപ്പിച്ചു.

തൊടുപുഴ: ലഹരി വിമുക്ത കേരളം എന്ന സന്ദേശമുയർത്തി കലൂർ മേരിലാൻഡ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. നവംബർ 7-ന് രാവിലെ 9.45ന് ന്യൂമാൻ കോളേജിൽനിന്ന് ആരംഭിച്ച റാലി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് കോളേജിൽ സമാപിച്ചു.റാലിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എൽ.എയും ഗവൺമെന്റ് ചീഫ് വിപ്പുമായ ശ്രീ. അപു ജോൺ ജോസഫ് നിർവഹിച്ചു. അദ്ദേഹം റാലിക്ക് ഫ്ലാഗ് ഓഫ് നൽകുകയും ലഹരി വിരുദ്ധ സന്ദേശം പങ്കുവെക്കുകയും ചെയ്തു. വിദ്യാർത്ഥികൾ തൂഫാൻ വാരിയേഴ്സ് ആകാൻ ആഹ്വാനം ചെയ്യുകയും

ലഹരി വിമുക്ത കേരളം: സൈക്കിൾ റാലി സംഘടിപ്പിച്ചു. Read More »

ട്രംപിന് വൻ തിരിച്ചടി: ജനപ്രതിനിധി സഭ പിടിച്ചെടുത്ത് ഡെമോക്രാറ്റുകള്‍

വാഷിംഗ്ടണ്‍: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം കുറിച്ച്‌ ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ പാർട്ടിയില്‍ നിന്ന് 41 സീറ്റുകള്‍ തിരിച്ചുപിടിച്ച ഡെമോക്രാറ്റുകള്‍ ജനപ്രതിനിധി സഭയില്‍ 250 സീറ്റുകള്‍ കടന്ന് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകള്‍ക്ക് കണ്ണുമടച്ച്‌ പിന്തുണ നല്‍കിയിരുന്ന മുൻ കോണ്‍ഗ്രസിന്റെ കാലം ഇതോടെ അവസാനിച്ചെന്ന് സ്പീക്കർ സ്ഥാനാർഥി ഹക്കീം ജെഫ്രീസ് പ്രതികരിച്ചു. ലോസ് ആഞ്ചലസില്‍ ജനവിധി തേടിയ മലയാളി സ്ഥാനാർഥി നിത്യ രാമൻ നേടിയ തിളക്കമാർന്ന വിജയവും ഈ തെരഞ്ഞെടുപ്പിന്റെ പ്രധാന ആകർഷണമായി. കനത്ത

ട്രംപിന് വൻ തിരിച്ചടി: ജനപ്രതിനിധി സഭ പിടിച്ചെടുത്ത് ഡെമോക്രാറ്റുകള്‍ Read More »

കോടനാട്ടെ ‘കുഞ്ഞാന’ യെ വിദഗ്ദ്ധചികിത്സയ്ക്കായി വന്‍താരയിലേക്ക് അയയ്ക്കുന്നു ; ദയാവധത്തിന് നിര്‍ദേശിച്ചതിനെ എയര്‍ലിഫ്റ്റ് ചെയ്ത് മൃഗപരിപാലനകേന്ദ്രത്തിലേക്ക് അയയ്ക്കും

എറണാകുളം: കോടനാട്ട് ആരോഗ്യം മോശമായ നിലയില്‍ കണ്ടെത്തിയ കുട്ടിയാനയെ ഗുജറാത്തിലെ വന്‍താരയില്‍ എത്തിച്ച്‌ ചികിത്സ നല്‍കും. പ്രത്യേകം ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ എയര്‍ലിഫ്റ്റ് ചെയ്താണ് ആനയെ ഗുജറാത്തിലെ ജാം നഗറിലെ വന്‍താരയില്‍ എത്തിക്കുക. നേരത്തേ ആനക്കൂട്ടം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും വനപാലകര്‍ രക്ഷപ്പെടുത്തി കോടനാട്ടേക്ക് കൊണ്ടുവരികയും ചെയ്ത ആനക്കുട്ടിയാണ് ഇത്. ചികിത്സിച്ച്‌ ഭേദമായാല്‍ തിരികെ കൊണ്ടുവരാനാണ് പദ്ധതി. എഴുന്നേറ്റ് നില്‍ക്കാന്‍ പോലുമാകാത്ത ആനക്കുട്ടിയെ പ്രത്യേക ക്രെയിന്‍ ഉപയോഗി ച്ചാണ് ലോറിയിലേക്ക് മാറ്റിയത്. പ്രത്യേകം ബെഡ് ഒരുക്കിയാണ് കുട്ടിയാനയെ കൊണ്ടുപോയത്.

കോടനാട്ടെ ‘കുഞ്ഞാന’ യെ വിദഗ്ദ്ധചികിത്സയ്ക്കായി വന്‍താരയിലേക്ക് അയയ്ക്കുന്നു ; ദയാവധത്തിന് നിര്‍ദേശിച്ചതിനെ എയര്‍ലിഫ്റ്റ് ചെയ്ത് മൃഗപരിപാലനകേന്ദ്രത്തിലേക്ക് അയയ്ക്കും Read More »

സൗദിയിലെ മദീനയെ ലക്ഷ്യമിട്ട് ഹൂതികളുടെ മിസൈലാക്രമണ ശ്രമം: പ്രതിരോധിച്ച്‌ സൗദി അറേബ്യ, കടുത്ത പ്രതിഷേധവുമായി അറബ് രാജ്യങ്ങള്‍

റിയാദ്: സൗദി അറേബ്യയിലെ മദീന മേഖലയെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണ ശ്രമത്തെ ശക്തമായി അപലപിച്ച്‌ ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, ജോർദാൻ തുടങ്ങിയ അറബ് രാജ്യങ്ങള്‍. സൗദി അറേബ്യയുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും തങ്ങള്‍ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായി അറബ് രാഷ്ട്രങ്ങള്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.(Arab Countries Condemn Houthi Attempt To Target Saudi Arabias Madinah Region) ഹൂതി വിമതർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സൗദിയുടെ വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച്‌ തന്നെ

സൗദിയിലെ മദീനയെ ലക്ഷ്യമിട്ട് ഹൂതികളുടെ മിസൈലാക്രമണ ശ്രമം: പ്രതിരോധിച്ച്‌ സൗദി അറേബ്യ, കടുത്ത പ്രതിഷേധവുമായി അറബ് രാജ്യങ്ങള്‍ Read More »

കാക്കനാട് ബസിടിച്ച്‌ ഐടി ജീവനക്കാരി കൊല്ലപ്പെട്ട കേസില്‍ ഡ്രൈവര്‍ ലഹരിക്കേസ് ഉള്‍പ്പെടെ ഏഴ് ക്രിമിനല്‍ കേസിലെ പ്രതി

കൊച്ചി: കാക്കനാട് ബസിടിച്ച്‌ ഐടി ജീവനക്കാരി കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അപകടമുണ്ടാക്കിയ സ്വകാര്യ ബെഡ് ഡ്രൈവര്‍ ബിനോയ് ഏഴ് ക്രമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. തില്‍ രണ്ട് ലഹരി കേസുകളിലും ഉള്‍പ്പെടുന്നു എന്നാണ് ഞെട്ടികുന്ന വിവരം. ഡ്രൈവര്‍ അശ്രദ്ധമായും അമിത വേഗത്തിലും ബസ് ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് എസിപി വ്യക്തമാക്കുന്നത്. ഡ്രൈവറുടെ ലഹരി പരിശോധനയ്‌ക്കായ് സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. ബെസ് ഡ്രൈവര്‍മാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും വീഴ്ച വരുത്തുന്ന ബസ് ഉടമകള്‍ക്കെതിരെ കര്‍ശന

കാക്കനാട് ബസിടിച്ച്‌ ഐടി ജീവനക്കാരി കൊല്ലപ്പെട്ട കേസില്‍ ഡ്രൈവര്‍ ലഹരിക്കേസ് ഉള്‍പ്പെടെ ഏഴ് ക്രിമിനല്‍ കേസിലെ പ്രതി Read More »

നിയമാനുസൃതം കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ സംരക്ഷണം സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. വ്യാപാരി വ്യവസായി ഏകോപനസമിതി

സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നിന്നും യഥാസമയം ലൈസൻസുകളും മറ്റു രേഖകളും കരസ്ഥമാക്കി വ്യാപാരം ചെയ്യുന്ന വ്യാപാരികൾക്ക് സുഗമമായി കച്ചവടം ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ദുൽഹമീദ് ആവശ്യപ്പെട്ടു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വഴിയോര കച്ചവടങ്ങൾ നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തൊടുപുഴയിൽ നടത്തിയ മുനിസിപ്പൽ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് പി എ സലീംകുട്ടി അധ്യക്ഷത

നിയമാനുസൃതം കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ സംരക്ഷണം സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. വ്യാപാരി വ്യവസായി ഏകോപനസമിതി Read More »

തമിഴ് സിനിമാലോകത്തിന് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം; പുലര്‍ച്ചെ 6 മണി ഷോകള്‍ക്ക് അനുമതി, ആദ്യ ആഴ്ചയില്‍ ആറ് പ്രദര്‍ശനങ്ങള്‍; പുതിയ ഉത്തരവിന്റെ ആനുകൂല്യം ആദ്യം ലഭിക്കുക സൂര്യയ്ക്കും നയൻതാരയ്ക്കും

തമിഴ് സിനിമാ ആരാധകർക്ക് ആശ്വാസവും ആവേശവും പകരുന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളില്‍ പുലർച്ചെ ആറുമണി മുതല്‍ പ്രദർശനം നടത്താൻ സർക്കാർ അനുമതി നല്‍കി.പുതിയ തമിഴ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന ആദ്യ ആഴ്ചയില്‍ പ്രതിദിനം ആറ് ഷോകള്‍ വരെ നടത്താമെന്നാണ് വിജയ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നത്. പുലർച്ചെ ആറിന് ആരംഭിക്കുന്ന പ്രദർശനങ്ങള്‍ അടുത്ത ദിവസം പുലർച്ചെ 2.30 വരെ തുടരാനും അനുമതിയുണ്ട്. 2023ല്‍ അജിത്ത് നായകനായ ‘തുനിവ്’ സിനിമയുടെ റിലീസിനിടെയുണ്ടായ ദുരന്തത്തെ തുടർന്നാണ് തമിഴ്നാട്ടില്‍

തമിഴ് സിനിമാലോകത്തിന് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം; പുലര്‍ച്ചെ 6 മണി ഷോകള്‍ക്ക് അനുമതി, ആദ്യ ആഴ്ചയില്‍ ആറ് പ്രദര്‍ശനങ്ങള്‍; പുതിയ ഉത്തരവിന്റെ ആനുകൂല്യം ആദ്യം ലഭിക്കുക സൂര്യയ്ക്കും നയൻതാരയ്ക്കും Read More »

പിഎസ്‌സി പിരിച്ചുവിടണമെന്ന ഗവര്‍ണറുടെ ശുപാര്‍ശ ചട്ടവിരുദ്ധം; സര്‍ക്കാരുമായി ആലോചിച്ചില്ല, നിയമനങ്ങളില്‍ സ്വന്തക്കാരെയും ബന്ധുക്കളെയും തിരുകിക്കയറ്റി; ക്രമക്കേടുകള്‍ ഞെട്ടിക്കുന്നത്, കുറ്റക്കാര്‍ക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: പിഎസ്‌സിയെ പിരിച്ചുവിടണമെന്ന ഗവർണറുടെ ശുപാർശ ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇക്കാര്യത്തില്‍ ഗവർണർ സംസ്ഥാന സർക്കാരുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പിഎസ്‌സിയില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ അതീവ ഗൗരവമുള്ളതും ഞെട്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ ഇത്തരമൊരു ശുപാര്‍ശ നല്‍കുമ്പോള്‍ സര്‍ക്കാരുമായി ആലോചിക്കണണായിരുന്നു. എന്നാല്‍ ഇത്തരമൊരു ശുപാര്‍ശ നല്‍കിയപ്പോള്‍ ഗവര്‍ണര്‍ സര്‍ക്കാരുമായി ആലോചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പിഎസ്‌സിയില്‍ നടന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. സ്വന്തക്കാരെയും

പിഎസ്‌സി പിരിച്ചുവിടണമെന്ന ഗവര്‍ണറുടെ ശുപാര്‍ശ ചട്ടവിരുദ്ധം; സര്‍ക്കാരുമായി ആലോചിച്ചില്ല, നിയമനങ്ങളില്‍ സ്വന്തക്കാരെയും ബന്ധുക്കളെയും തിരുകിക്കയറ്റി; ക്രമക്കേടുകള്‍ ഞെട്ടിക്കുന്നത്, കുറ്റക്കാര്‍ക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ Read More »

വനത്തിൽ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാൽ ഇനി പണി കിട്ടും; 2,000 രൂപ സ്പോട്ട് ഫൈൻ, ഡിസംബർ 1 മുതൽ കർശന നടപടി, പിടികൂടാൻ വനംവകുപ്പിന് അധികാരം

തിരുവനന്തപുരം: വനമേഖലകളിലും സംരക്ഷിത വനപ്രദേശങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികളുമായി വനംവകുപ്പ്.പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അഴുകാത്ത മാലിന്യങ്ങൾ വനത്തിനുള്ളിൽ ഉപേക്ഷിക്കുന്നവരിൽ നിന്ന് 2,000 രൂപ പിഴ ഈടാക്കാൻ തീരുമാനിച്ചു. ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, കമ്യൂണിറ്റി റിസർവുകൾ എന്നിവിടങ്ങളിലാകും പുതിയ നിയമം നടപ്പാക്കുക. ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഉത്തരവനുസരിച്ച്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്കിലുള്ളവർക്കും അതിനു മുകളിലുള്ള ഉദ്യോഗസ്ഥർക്കും നേരിട്ട് പിഴ ചുമത്താം. പിഴ അടയ്ക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കേസെടുക്കുകയും ചെയ്യും.

വനത്തിൽ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാൽ ഇനി പണി കിട്ടും; 2,000 രൂപ സ്പോട്ട് ഫൈൻ, ഡിസംബർ 1 മുതൽ കർശന നടപടി, പിടികൂടാൻ വനംവകുപ്പിന് അധികാരം Read More »

തൊടുപുഴയിലെ അനധികൃത തെരുവുകച്ചവടം ഒഴിപ്പിക്കും, നഗരത്തിലെ ഓടകൾ ശുചീകരിക്കും

തൊടുപുഴ: നഗരത്തിലെ വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിലെ ഓടകൾ ശുചീകരിക്കാനും, ഗതാഗതത്തിനും പൊതുജനങ്ങൾക്കും തടസ്സമാകുന്ന തെരുവുകച്ചവടം നിയന്ത്രിക്കാനും തീരുമാനമായി.തൊടുപുഴ നഗരസഭയിലെ ഓടകളുടെ ശുചീകരണം, തെരുവുകച്ചവട നിയന്ത്രണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി തൊടുപുഴ എം.എൽ.എ അപു ജോൺ ജോസഫ് വിളിച്ചു ചേർത്ത യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ സാബിറ ജലീൽ, വൈസ് ചെയർപേഴ്സൻ കെ. ദീപക്,തഹസീൽദാർ ബോബി റോസ്,മുനിസിപ്പൽ സെക്രട്ടറി അൻസൽ ഐസക്,ക്‌ളീൻ സിറ്റി മാനേജർ ജിൻസ് സിറിയക്,മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട്‌ സലിംകുട്ടി, ട്രാക് ഭാരവാഹി കൾ,വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ

തൊടുപുഴയിലെ അനധികൃത തെരുവുകച്ചവടം ഒഴിപ്പിക്കും, നഗരത്തിലെ ഓടകൾ ശുചീകരിക്കും Read More »

കാളിയാർ എസ്റ്റേറ്റ് റോഡിൽ രാത്രിയായാൽ ‘കാലിതൊഴുത്ത്’; വളവിലെ പശുക്കൂട്ടം വൻ അപകടഭീഷണി ഉയർത്തുന്നു

വണ്ണപ്പുറം: കാളിയാർ എസ്റ്റേറ്റ് വഴി കടന്നു പോകുന്ന പൊതുമരാമത്ത് റോഡ്‌ രാത്രി മുതൽ പുലർച്ച 6 വരെ കാലിതൊഴുത്താകുന്നു എന്ന് ജനങ്ങൾക്കിടയിൽ പരാതി. കാളിയാർ എസ്റ്റേറ്റ് ഫാക്ടറിക്കു സമീപം ഇടയിലുള്ള റോഡിലാണ് മൃഗങ്ങളുടെ ശല്യം. ഇവിടം കൊടുംവളവുമാണ്. എസ്റ്റേറ്റ്റ്റിൽ പശുക്കളെ ഉടമകൾ മേയനായി അഴിച്ചു വിടുക പതിവാണ്. ഇത്തരത്തിൽ മേയാൻ വിടുന്ന പശുക്കൾ നേരം വൈകിയാൽ തിരിച്ചെത്തി എത്തി റോഡിൽ വിശ്രമിക്കും. റോഡ്‌ പൂർണ്ണമായും കൈയ്യടക്കിയാണ് ഇവയുടെ വിശ്രമം. പുലർച്ച 6 വരെയാണ് ഇവർ ഇവിടെ കിടക്കുന്നത്.

കാളിയാർ എസ്റ്റേറ്റ് റോഡിൽ രാത്രിയായാൽ ‘കാലിതൊഴുത്ത്’; വളവിലെ പശുക്കൂട്ടം വൻ അപകടഭീഷണി ഉയർത്തുന്നു Read More »

ഉദ്ഘാടനം കേമമായി, നിർമ്മാണം പാതിവഴിയിൽ! 70 വർഷമായി ദുരിതപ്പാതയായി മണിയാറൻകുടി – ഉടുമ്പന്നൂർ റോഡ്

ചെറുതോണി: റോഡ് നിർമ്മാണം തുടങ്ങി 70 വർഷമായിട്ടും പൂർത്തി ആയില്ലെന്ന് ആക്ഷേപം. തൊടുപുഴയിൽ നിന്ന് ഇടുക്കി ഭാഗത്തേക്ക് വരുന്ന മണിയാറൻകുടി – ഉടുമ്പന്നൂർ റോഡിനാണ് ഈ അവസ്ഥ. വിവിധ ഏജൻസികൾ മുഖാന്തരം നിർമ്മാണം ആരംഭിക്കുകയും റോഡിൻറെ ടാറിങ്ങും കോൺക്രീറ്റ് പൂർത്തിയാക്കി. ബാക്കി വരുന്ന 15 കിലോമീറ്റർ റോഡ് ആണ് നിർമാണം പൂർത്തിയാകാത്തത്. 2025 ൽ അന്നത്തെ മന്ത്രി റോഷി അഗസ്റ്റിനും എംപി ഡീൻ കുര്യാക്കോസും സംയുക്തമായി ഉടുമ്പന്നൂർ മണിയാറൻകുടി റോഡ് വനവകുപ്പിന്റെ എല്ലാ തടസ്സങ്ങളും നീക്കി നിർമ്മാണം

ഉദ്ഘാടനം കേമമായി, നിർമ്മാണം പാതിവഴിയിൽ! 70 വർഷമായി ദുരിതപ്പാതയായി മണിയാറൻകുടി – ഉടുമ്പന്നൂർ റോഡ് Read More »

അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മേളയുടെ സ്വാഗത സംഘ രൂപീകരണയോഗം

തൊടുപുഴ : ഡിസംബർ 13 മുതൽ തൊടുപുഴ ഗവ: ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മത്സരത്തിന്റെ മുന്നോടിയായിട്ടുള്ള സ്വാഗത സംഘ രൂപീകരണ യോഗം ഗവ:ചീഫ് വിപ്പ് . അപു ജോൺ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ മുഖ്യപ്രഭാഷണം നടത്തി. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി. എ. സലിംകുട്ടി, മുനിസിപ്പൽ കൗൺസിലർമാരായ സുബൈദ സെയ്തുമുഹമ്മദ്, നിഷാദ് എ.എൻ., വിഷ്ണു കോട്ടപ്പുറം, എന്നിവരും വി.ആർ.പ്രമോദ്, സജീവ്, രാജു തരണിയിൽ,

അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മേളയുടെ സ്വാഗത സംഘ രൂപീകരണയോഗം Read More »

ലോക പഞ്ചഗുസ്തിയിൽ രണ്ട് സ്വർണം നേടി ഇടുക്കിയുടെ ജിൻസി ജോസ്; ചരിത്രനേട്ടത്തിൽ നാട് ഒന്നടങ്കം ആദരിക്കുന്നു

ഇടുക്കി: ലോക പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ട് സ്വർണ്ണ മെഡലുകൾ വാരിുകൂട്ടി ഇടുക്കിയുടെ അഭിമാനതാരമായി വാഴത്തോപ്പ് ഭൂമിയാങ്കുളം മുണ്ടനാനിക്കൽ ജിൻസി ജോസ്. അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിനും കേരളത്തിനും വൻ നേട്ടം സമ്മാനിച്ച ജിൻസിക്ക് ജന്മനാടിന്റെയും കായിക സ്നേഹികളുടെയും ഹൃദയം നിറഞ്ഞ അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്. തുടർച്ചയായി ഏഴ് തവണ ദേശീയ പഞ്ചഗുസ്തി ചാംപ്യനായിട്ടുള്ള ജിൻസി, സീനിയർ-മാസ്റ്റേഴ്സ് വിഭാഗങ്ങളിൽ കേരളത്തിനായി നിരവധി മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. മുംബൈയിൽ നടന്ന പ്രശസ്തമായ പ്രോ പഞ്ച ഗുസ്തി ചാംപ്യൻഷിപ്പ് ഉൾപ്പെടെയുള്ള പ്രമുഖ വേദികളിൽ

ലോക പഞ്ചഗുസ്തിയിൽ രണ്ട് സ്വർണം നേടി ഇടുക്കിയുടെ ജിൻസി ജോസ്; ചരിത്രനേട്ടത്തിൽ നാട് ഒന്നടങ്കം ആദരിക്കുന്നു Read More »

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ഫെനി നൈനാനെയും ശ്രീനാദേവി കുഞ്ഞമ്മയെയും പ്രതി ചേർത്തേക്കും

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമ കേസിൽ കെഎസ്‌യു നേതാവ് ഫെനി നൈനാൻ, കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ എന്നിവർ അടക്കമുള്ളവരെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്. ഡിജിപിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. കണ്ടാലറിയാവുന്ന പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു വരുകയാണ്. യൂട‍്യൂബർ രാജൻ ജോസഫ് അറസ്റ്റിലായ ദിവസത്തെ സിസിടിവി ദൃശ‍്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് തുടർനടപടികൾ വേഗത്തിലാക്കിയത്. അതേസമയം, സംഭവത്തിൽ വീഴ്ച്ച പറ്റിയിട്ടില്ലെന്നായിരുന്നു പൊലീസിന്‍റെ വിശദീകരണം. പുറത്തെ പ്രതിഷേധം തണുപ്പിക്കാനാണ് പരാതിക്കാരിക്ക്

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ഫെനി നൈനാനെയും ശ്രീനാദേവി കുഞ്ഞമ്മയെയും പ്രതി ചേർത്തേക്കും Read More »

ഹോളി ഫാമിലി ആശുപത്രിയിൽ ഗ്യാസ്‌ട്രോഎൻട്രോളജി അഡ്വാൻസ്ഡ് സെന്റർ ഉദ്ഘാടനം നവംബർ 2ന്

മുതലക്കോടം: ഹോളി ഫാമിലി ആശുപത്രിയിൽ ആരംഭിക്കുന്ന അഡ്വാൻസ്ഡ് സെന്റർ ഫോർ ഗ്യാസ്‌ട്രോഎൻട്രോളജിയുടെ ഉദ്ഘാടനവും ആശീർവാദകർമവും നവംബർ 2 തിങ്കളാഴ്ച രാവിലെ 10.30ന് നടക്കും. തൊടുപുഴ എംഎൽഎയും കേരള സർക്കാർ ചീഫ് വിപ്പുമായ ശ്രീ.അപു ജോൺ ജോസഫ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കും. കോതമംഗലം രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പുതിയ ബ്ലോക്കിന്റെ ആശീർവാദകർമം നിർവഹിക്കും.മാനേജരും പ്രൊവിൻഷ്യൽ സുപ്പീരിയറുമായ റവ. സിസ്റ്റർ ലിസി മാത്യു തെക്കേക്കുറ്റ് അധ്യക്ഷത വഹിക്കും. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ

ഹോളി ഫാമിലി ആശുപത്രിയിൽ ഗ്യാസ്‌ട്രോഎൻട്രോളജി അഡ്വാൻസ്ഡ് സെന്റർ ഉദ്ഘാടനം നവംബർ 2ന് Read More »

അനധികൃത വഴിയോരക്കച്ചവടത്തിനെതിരെ തൊടുപുഴയിൽ വ്യാപാരികളുടെ പ്രതിഷേധ മാർച്ച് നവംബർ 5ന്

തൊടുപുഴ: നഗരത്തിൽ പെരുകുന്ന അനധികൃത വഴിയോരക്കച്ചവടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കുന്നു. നവംബർ 5 വ്യാഴാഴ്ച രാവിലെ 11 മണിക്ക് തൊടുപുഴ മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിലേക്കാണ് മാർച്ച്. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൾ ഹമീദ് മാർച്ച് ഉദ്ഘാടനം ചെയ്യും. സർക്കാർ ലൈസൻസും വലിയ തുക അഡ്വാൻസും വാടകയും നൽകി കെട്ടിടങ്ങളിൽ വ്യാപാരം നടത്തുന്ന ചെറുകിട വ്യാപാരികളെ പ്രതിസന്ധിയിലാക്കിയാണ് നിയന്ത്രണങ്ങളില്ലാതെ വഴിയോരക്കച്ചവടം നടക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. നിരോധിക്കപ്പെട്ട

അനധികൃത വഴിയോരക്കച്ചവടത്തിനെതിരെ തൊടുപുഴയിൽ വ്യാപാരികളുടെ പ്രതിഷേധ മാർച്ച് നവംബർ 5ന് Read More »

പട്ടികജാതി-വർഗ വിഭാഗക്കാർക്ക് 1000 കോടി രൂപയുടെ ഭവനപദ്ധതി തുടങ്ങുന്നു

തിരുവനന്തപുരം: പട്ടികജാതി- പട്ടികവർഗ വിഭാഗക്കാർക്ക് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 1,000 കോടി രൂപയുടെ പുതിയ ഭവന പദ്ധതി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ആരംഭിക്കുമെന്ന് പട്ടികജാതി- പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി കെ.എ. തുളസി. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭവന പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുന്നത്. ഈ വർഷം 25,000 പട്ടികജാതി കുടുംബങ്ങൾക്കും 7,000 പട്ടികവർഗ കുടുംബങ്ങൾക്കും ഭവന നിർമാണ ധനസഹായം നൽകുമെന്നും മന്ത്രി പറഞ്ഞു. ഭവന പദ്ധതികളിലേക്ക് നാളെ മുതൽ 16ന് വൈകിട്ട് 5 മണി വരെ

പട്ടികജാതി-വർഗ വിഭാഗക്കാർക്ക് 1000 കോടി രൂപയുടെ ഭവനപദ്ധതി തുടങ്ങുന്നു Read More »

ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം; മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള നടപടി പുരോഗമിക്കുന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ആറ് പേരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള രക്ഷാപ്രവർത്തനം ശനിയാഴ്ച രാവിലെ പുനരാരംഭിച്ചു. പുലർച്ചെ അഞ്ചിനാണ് ദൗത്യം തുടങ്ങിയത്. വിദൂരവും ദുർഘടവുമായ പ്രദേശമായതിനാൽ മൃതദേഹങ്ങൾ പുറത്തെടുക്കുക വെല്ലുവിളിയാണെന്ന് അധികൃതർ അറിയിച്ചു.വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ബദരീനാഥ് ക്ഷേത്രത്തിൽ നിന്ന് തീർഥാടകരുമായി മടങ്ങുകയായിരുന്ന സ്വകാര്യ ഹെലികോപ്റ്റർ ജോഷിമഠിലെ മലഞ്ചെരിവിൽ തകർന്നുവീണത്. ട്രാൻസ് ഭാരത് ഏവിയേഷന്‍റെ ഹെലികോപ്റ്ററിൽ പൈലറ്റും കർണാടക സ്വദേശികളായ അഞ്ച് തീർഥാടകരുമാണ് ഉണ്ടായിരുന്നത്. ആറ് പേരും അപകടത്തിൽ മരിച്ചിരുന്നു. ചായ് ഗ്രാമത്തിൽ തകർന്നുവീണ ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങൾക്ക്

ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം; മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള നടപടി പുരോഗമിക്കുന്നു Read More »

കേരള പിഎസ്‌സി പരീക്ഷയിൽ ഓൺലൈൻ പഠനസാമഗ്രികളിൽ നിന്ന് 45 ചോദ്യങ്ങൾ അതേപടി പകർത്തിയെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കേരള പിഎസ്‌സി അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്റർ (എഎംവിഐ) നിയമന പരീക്ഷയിലെ 45 ചോദ്യങ്ങൾ ഓൺലൈൻ പഠനസാമഗ്രികളിൽ നിന്ന് അതേപടി പകർത്തിയതാണെന്ന് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. പിഎസ്‌സി പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നടക്കുന്ന വിപുലമായ അന്വേഷണത്തിന്‍റെ ഭാഗമായി പുതിയ കേസും രജിസ്റ്റർ ചെയ്തു. സ്കാംവേദ ഓൺലൈൻ സ്റ്റഡി മെറ്റീരിയൽസ്, സാൻഫൗണ്ടറി.കോം തുടങ്ങിയ ഓൺലൈൻ പഠന പ്ലാറ്റ്ഫോമുകളിൽ നിന്നാണ് ചോദ്യങ്ങൾ പകർത്തിയതെന്നാണ് കണ്ടെത്തൽ. എറണാകുളം പെരുമ്പാവൂർ സ്വദേശി രാഹുൽ രാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ചയാണ് തിരിച്ചറിയാത്ത പിഎസ്‌സി

കേരള പിഎസ്‌സി പരീക്ഷയിൽ ഓൺലൈൻ പഠനസാമഗ്രികളിൽ നിന്ന് 45 ചോദ്യങ്ങൾ അതേപടി പകർത്തിയെന്ന് ക്രൈംബ്രാഞ്ച് Read More »

തൊമ്മൻകുത്ത് പാലം നിർമ്മാണം: എം.എൽ.എയുടെ ചോദ്യവും മന്ത്രിയുടെ മറുപടിയും വിവാദത്തിൽ; നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചതായി ആക്ഷേപം

തൊമ്മൻകുത്ത്: പുതിയ പാലം നിർമ്മാണം നിയമസഭയിലെ തൊടുപുഴ എം.എൽ.എയുടെ ചോദ്യവും മന്ത്രിയുടെ മറുപടിയും വിവാദമായി. നാട്ടുകാർക്ക് നൽകിയ ഉറപ്പിനു വിരുന്ധമായി കരാറുകാരനും കെ.എസ്ടിപിക്കും അനുകൂല നിലപാട് എം.എൽ.എ എടുത്തുവെന്നാണ് ആക്ഷേപം മന്ത്രിയുമായി ചർച്ച നടത്തി തടസ്സങ്ങൾ നീക്കിയെന്നാണ് എം.എൽ.എ.ശ്രീ.അപു ജോൺ ജോസഫ് പത്ര പ്രസ്താവന നടത്തിയത്. എന്നാൽ പാലം സംബന്ധിച്ച പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. എം.എൽ.എ.യുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് ഇക്കാര്യം അറിയിച്ചത്.ഇതോടെ തൊമ്മൻകുത്ത് നിവാസികളുടെ ആവശ്യത്തിൽ എം.എൽ.എ ഫലപ്രദമായി ഇടപെട്ടിട്ടില്ലെന്ന് വ്യക്തമാണെന്ന് നാട്ടുകാർ

തൊമ്മൻകുത്ത് പാലം നിർമ്മാണം: എം.എൽ.എയുടെ ചോദ്യവും മന്ത്രിയുടെ മറുപടിയും വിവാദത്തിൽ; നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചതായി ആക്ഷേപം Read More »

തൊടുപുഴ നഗരസഭയിലെ ഏഴാം വാർഡിൽ അതിഥി തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് വ്യാപനവും സാമൂഹിക വിരുദ്ധ ശല്യവും രൂക്ഷമാകുന്നതായി പരാതി.

തൊടുപുഴ: തൊടുപുഴ നഗരസഭയിലെ ഏഴാം വാർഡിൽ വ്യാപാര ഭവന് സമീപം താമസിക്കുന്ന അതിഥി തൊഴിലാളികൾക്കിടയിൽ കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുടെ ഉപയോഗവും വിൽപ്പനയും വർധിക്കുന്നതായി പരാതി. കഴിഞ്ഞ ബുധനാഴ്ച രാത്രി കഞ്ചാവ് പൊതികൾ വിൽപ്പന നടത്തുന്നതിനിടെ രണ്ട് അതിഥി തൊഴിലാളികളെ നാട്ടുകാർ തടഞ്ഞുവെച്ചെങ്കിലും ഇവർ കുതറിയോടുകയായിരുന്നു. തുടർന്ന് തൊടുപുഴ പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി വ്യാപക പരിശോധന നടത്തുകയും ചെയ്തെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ലഹരി വിൽപ്പനയ്ക്ക് പുറമെ മേഖലയിൽ നാട്ടുകാർക്ക് നേരെ അതിഥി തൊഴിലാളികളുടെ ഭാഗത്തുനിന്ന് അതിക്രമങ്ങളും വർധിച്ചുവരികയാണ്.

തൊടുപുഴ നഗരസഭയിലെ ഏഴാം വാർഡിൽ അതിഥി തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് വ്യാപനവും സാമൂഹിക വിരുദ്ധ ശല്യവും രൂക്ഷമാകുന്നതായി പരാതി. Read More »

സുഹൈൽ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

അങ്കമാലി: നെടുമ്പാശേരി എയർപോർട്ട് റോഡിൽ മൂന്ന് പേർ കാറിടിച്ച് മരിച്ച കേസിൽ പ്രതികളായ നാല് പേരുടെയും ജാമ്യാപേക്ഷ തള്ളി. ഒന്നാം പ്രതി സുഹൈൽ, മറ്റു പ്രതികളായ നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച്ച തള്ളിയത്. കഴിഞ്ഞ ഞായറാഴ്ച്ച പുലർച്ചെ 1.45നാണ് അപകടമുണ്ടായത്. ദക്ഷിണ കന്നഡ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർകാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ സുഹൈൽ ഓടിച്ചിരുന്ന

സുഹൈൽ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി Read More »

ഇന്‍റര്‍നെറ്റ് ഉപയോഗിക്കുക എന്നത് കുട്ടികളുടെ മൗലിക അവകാശമാണ്: അത് നിഷേധിക്കാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഇന്‍റര്‍നെറ്റ് ഉപയോഗിക്കുക എന്നത് കുട്ടികളുടെ മൗലിക അവകാശമാണെന്നും അത് നിഷേധിക്കുന്നത് അസംബന്ധമാണെന്നും സുപ്രീം കോടതി. ഇന്‍റര്‍നെറ്റ് ആക്സസ് ചെയ്യാനും ഉപയോഗിക്കാനുമുള്ള അവകാശം ഭരണഘടനയുടെ 21, 19(1)(a) വകുപ്പുകള്‍ പ്രകാരം കുട്ടികള്‍ അടക്കം ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ന്യൂഡല്‍ഹി: ഇന്‍റര്‍നെറ്റ് ഉപയോഗിക്കുക എന്നത് കുട്ടികളുടെ മൗലിക അവകാശമാണെന്നും അത് നിഷേധിക്കുന്നത് അസംബന്ധമാണെന്നും സുപ്രീം കോടതി. ഇന്‍റര്‍നെറ്റില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയന്ത്രണങ്ങളും പ്രായപരിധി അടിസ്ഥാനമാക്കിയുള്ള മുന്‍കരുതലുകളും ആവശ്യമാണ്. മാതാപിതാക്കളുടെ സമ്മതത്തോടെയുള്ള നിരീക്ഷണം, കുട്ടികള്‍ക്കായുള്ള ചൈല്‍ഡ്

ഇന്‍റര്‍നെറ്റ് ഉപയോഗിക്കുക എന്നത് കുട്ടികളുടെ മൗലിക അവകാശമാണ്: അത് നിഷേധിക്കാനാവില്ലെന്ന് സുപ്രീംകോടതി Read More »

വിവാഹ ചിത്രങ്ങൾക്ക് വിമർശനം; മറുപടിയുമായി അഹാന

തിരുവനന്തപുരം: അടുത്തിടെയായിരുന്നു നടിയും ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹം. ആരാധകർ ഏറെ ഏറ്റെടുത്ത ഒരു വിവാഹമായിരുന്നു അഹാനയുടേത്. വിവാഹത്തിന്‍റെ വീഡിയോകളും ഫോട്ടോകളുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ പോസിറ്റീവ് കമന്‍റുകൾക്കൊപ്പം തന്നെ നെഗറ്റീവ് കമന്‍റുകളും ധാരാളം ഉയർന്നിരുന്നു. അഹാനയുടെ വിവാഹ സാരിയെയും ലുക്കിനെയും പ്രതിപാദിച്ചുകൊണ്ടുള്ള നെഗറ്റീവ് കമന്‍റുകളും അഭിപ്രായങ്ങളുമാണ് കൂടുതലും ഉണ്ടായത്. ഇപ്പോഴിതാ നെഗറ്റീവ് കമന്‍റുകളോട് പ്രതികരിച്ച് അഹാന തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. തന്നെ താൻ തന്‍റെ ലൈഫിൽ ഇത്ര സുന്ദരിയായി കണ്ടിട്ടില്ലെന്നും ഇനിയൊരു

വിവാഹ ചിത്രങ്ങൾക്ക് വിമർശനം; മറുപടിയുമായി അഹാന Read More »

അതിമനോഹരം ക്രിസ്മസിന് എത്തും

കൊച്ചി: സൂപ്പർഹിറ്റായ തുടരും എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലും തരുൺ‌ മൂർത്തിയും ഒന്നിക്കുന്ന അതിമനോഹരം ക്രിസ്മസ് റിലീസായി തിയെറ്ററിൽ എത്തും. ക്രിസ്മസ്, പുതുവത്സരക്കാലം ആലോഷിക്കാനായി ഡിസംബർ ഇരുപത്തി നാലിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് മോഹൻലാൽ എത്തുക. കുടുംബപ്രേക്ഷകർക്ക് ഏറെ ആസ്വാദകരമാം വിധത്തിൽ ഒരു പൊലീസ് പ്രൊസീജർ ഡ്രാമയായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. ഏറെ ഹൃദ്യമായ നിരവധി മുഹൂർത്തങ്ങളാണ് ചിതത്തിന് അകമ്പടിയായി എത്തുന്നത്. മീരാ ജാസ്മിൻ

അതിമനോഹരം ക്രിസ്മസിന് എത്തും Read More »

ജയിലർ 2; രജനീകാന്തിന് വരെ ഡ്യൂപ്പുണ്ട്, ഇങ്ങനെ വിളിച്ചുപറഞ്ഞു നടക്കുന്നവരെ അടുപ്പിക്കരുതെന്ന് കുറിപ്പ്

കൊച്ചി: രജനീകാന്തിന്‍റെ ജയിലർ 2 റിലീസിനു പിന്നാലെ മോഹൻലാലിന്‍റെ കഥാപാത്രവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. മോഹൻലാലിന്‍റെ കഥാപാത്രത്തെ വെട്ടിയതുമായി ബന്ധപ്പെട്ട് ആരാധകരിൽ നിന്ന് വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. പിന്നാലെ ചിത്രത്തിൽ മോഹൻലാലിന്‍റെ ഡ്യൂപ് ആയത് താനാണ് എന്ന് വെളിപ്പെടുത്തി മിമിക്രി താരം ജോബി കൊടകര രംഗത്തെത്തിയതും വലിയ ചർച്ചയായി. ഇപ്പോൾ ജോബിക്കെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും പ്രൊഡക്ഷൻ കൺട്രോളറുമായ ആസാദ് കണ്ണാടിക്കൽ. സിനിമ റിലീസ് ചെയ്ത ദിവസം തന്നെ മോഹൻ‌ലാലിന്‍റെ ഡ്യൂപ്പ് ചെയ്തത്

ജയിലർ 2; രജനീകാന്തിന് വരെ ഡ്യൂപ്പുണ്ട്, ഇങ്ങനെ വിളിച്ചുപറഞ്ഞു നടക്കുന്നവരെ അടുപ്പിക്കരുതെന്ന് കുറിപ്പ് Read More »

കൈക്കൂലി പണം വാങ്ങാൻ അക്കൗണ്ട് എടുത്തത് അസം സ്വദേശിയുടെ ആധാർ കാർഡ് ഉപയോഗിച്ച്; ഗുഗിൾ പേ പ്രവർത്തിപ്പിച്ചത് മറ്റൊരു മലയാളിയുടെ ഫോൺ നമ്പർ ഉപയോഗിച്ച്; വൈക്കം സി.ഐ ഷമീർ ഖാന്റെ കാനറാ ബാങ്കിലെ അക്കൗണ്ട് പരിശോധിച്ച് വിജിലൻസ് സംഘം

കോട്ടയം: ടിപ്പർ ഉടമകളിൽ നിന്നും മണ്ണ് മാഫിയ സംഘത്തിൽ നിന്നും കൈക്കൂലിപ്പണം വാങ്ങാൻ വൈക്കം ഇൻസ്‌പെക്ടർ ഷമീർഖാൻ അക്കൗണ്ട് ആരംഭിച്ചത് അസം സ്വദേശിയുടെ പേരിൽ. വൈക്കം കാനറാ ബാങ്കിൽ അസം സ്വദേശിയുടെ അധാറും പാൻകാർഡും ഉപയോഗിച്ച് അക്കൗണ്ട് ആരംഭിച്ച ഷമീർഖാൻ , ഈ അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നതിനായി വൈക്കത്തെ മറ്റൊരു മലയാളിയുടെ ഫോൺ നമ്പരും ഉപയോഗിച്ചു. ഈ അക്കൗണ്ടിന്റെ വിശദാംശങ്ങൾ കണ്ടെത്തുന്നതിനായി വിജിലൻസ് സംഘം വൈക്കം കാനറാ ബാങ്കിൽ പരിശോധന നടത്തുകയാണ്. കഴിഞ്ഞ മാസം അഞ്ചിനാണ് വൈക്കം കാനറാ

കൈക്കൂലി പണം വാങ്ങാൻ അക്കൗണ്ട് എടുത്തത് അസം സ്വദേശിയുടെ ആധാർ കാർഡ് ഉപയോഗിച്ച്; ഗുഗിൾ പേ പ്രവർത്തിപ്പിച്ചത് മറ്റൊരു മലയാളിയുടെ ഫോൺ നമ്പർ ഉപയോഗിച്ച്; വൈക്കം സി.ഐ ഷമീർ ഖാന്റെ കാനറാ ബാങ്കിലെ അക്കൗണ്ട് പരിശോധിച്ച് വിജിലൻസ് സംഘം Read More »

പാമ്പാടുംപാറ പഞ്ചായത്തില്‍ ‘കൈയ്യോട് കൈ’ പദ്ധതിക്ക് തുടക്കമായി

നെടുങ്കണ്ടം: സംസഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പാമ്പാടുംപാറ പഞ്ചായത്തില്‍ ‘കൈയ്യോട് കൈ’ പദ്ധതിക്ക് തുടക്കമായി. ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ വാര്‍ഡുതല പരിപാടികളുടെ ഭാഗമായി 13,14 വാര്‍ഡിലെ ശുചീകരണ പ്രവറത്തനങ്ങളുടെ ഉദ്ഘാടനമാണ് വലിയേതാവാളയില്‍ നടന്നത്. വരും ദിവസങ്ങളില്‍ ശുചീകരണ കര്‍മ്മ പദ്ധതികള്‍ മറ്റു വാര്‍ഡുകളിലേക്കും വ്യാപിപ്പിക്കും.പഞ്ചായത്ത് രപസിഡന്റ് റൂബി ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെരകട്ടറി സ്റ്റാലിന്‍ ജോസ്,അസി.സെരകട്ടറി ബിജു.എസ്.,13-ാം വാര്‍ഡംഗം ഷാജി മറുതോലില്‍,16(ാം വാര്‍ഡംഗം രജനി രഞ്ജിത്,തോവാള സറവീസ് ദഹകരണ

പാമ്പാടുംപാറ പഞ്ചായത്തില്‍ ‘കൈയ്യോട് കൈ’ പദ്ധതിക്ക് തുടക്കമായി Read More »

കേരളത്തിന്റെ അതീർത്തി ജില്ലയായ തമിഴ് നാട്ബോഡിനായ്ക്കന്നൂരിന് സമീപം വാഹനാപകടത്തിൽ 2 മരണം

കുമളി: തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിൽ നിന്ന് ദേവരയിലേക്ക് പോവുകയായിരുന്ന സർക്കാർ ബസ് ബ്രേക്കിടാതെ റിവേഴ്‌സ് ഇടിച്ച് ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്ന സുമതി (43), വിജയ് പ്രവീൺ (24) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.സമീപത്തുള്ള ചിലർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. നിലവാരമില്ലാത്ത സർക്കാർ ബസിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. ബോഡിനായ്കനൂർ താലൂക്ക് പോലീസ് അന്വേഷണം ആരംഭിച്ചു.

കേരളത്തിന്റെ അതീർത്തി ജില്ലയായ തമിഴ് നാട്ബോഡിനായ്ക്കന്നൂരിന് സമീപം വാഹനാപകടത്തിൽ 2 മരണം Read More »

നവംബർ 3 മുതൽ സ്വകാര്യ ബസ് ഉടമകൾ പണിമുടക്കിലേക്ക്

ഇടുക്കി: മിനിമം ചാർജ് 15 രൂപയാക്കുക, വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയതോടെ സംസ്ഥാനത്ത് 1500-ഓളം ബസുകൾക്ക് സർവീസ് നിർത്തേണ്ടി വന്നുവെന്നും ബസ് ഉടമകൾ ചൂണ്ടിക്കാണിക്കുന്നു.

നവംബർ 3 മുതൽ സ്വകാര്യ ബസ് ഉടമകൾ പണിമുടക്കിലേക്ക് Read More »

ശുദ്ധജല വിതരണ പദ്ധതി പാതി വഴിയിൽ ഉപേക്ഷിച്ചു, 6 ലക്ഷത്തോളം രൂപ പാഴായി

ഉടുമ്പന്നൂർ: ടൗണിൽ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സിൽ ശുദ്ധജലമെത്തിക്കുന്നതിനായി കഴിഞ്ഞ LDF ഭരണസമിതിയുടെ കാലത്ത് ആരംഭിച്ച പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ച നിലയിൽ. സർക്കാർ ഹോമിയോ ഡിസ്‌പൻസറിയും ഒരു നൃത്തവിദ്യാലയവും ലയൺസ് ക്ലബ്ബും ഒരു പബ്ലിക് ലൈബ്രറിയുമുൾപ്പടെ 12 സ്ഥാപനങ്ങളും ഒരു പബ്ലിക് ടൊയ്ലറ്റ് കോംപ്ലക്സുമാണ് ഇവിടെ ഉള്ളത്. ഇവിടെയ്ക് ആവശ്യമായ വെള്ളം ലഭ്യമാക്കുവാൻ ഒരു സ്ഥിരം സംവിധാനം ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ഭരണസമിതി മൈനർ ഇറിഗേഷൻ വകുപ്പിൻ്റെ പ്രത്യേകാനുമതി ലഭ്യമാക്കി ഉടുമ്പന്നൂർ തോടിൻ്റെ പുറമ്പോക്കിൽ

ശുദ്ധജല വിതരണ പദ്ധതി പാതി വഴിയിൽ ഉപേക്ഷിച്ചു, 6 ലക്ഷത്തോളം രൂപ പാഴായി Read More »

റഷ്യയുടെ മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ കഴിയാതെ യുക്രെയ്ൻ

കീവ്: യുഎസ് നിർമിത പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനത്തിനു വേണ്ടിയുള്ള മിസൈലുകൾ യുക്രെയ്നിൽ പൂർണമായി തീർന്നതായി റിപ്പോർട്ട്. റഷ്യയുടെ ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ കഴിയാത്ത വിധം രാജ്യത്തിന്‍റെ പ്രതിരോധ സംവിധാനം കൂടുതൽ ദുർബലമായതായി ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ബാലിസ്റ്റിക് മിസൈലുകളെ ആകാശത്തു വച്ച് തകർക്കാൻ കഴിയുന്ന അപൂർവം പ്രതിരോധായുധങ്ങളിൽ ഒന്നാണ് പേട്രിയറ്റ് മിസൈലുകൾ.എന്നാൽ ഈ മിസൈലുകൾക്ക് വലിയ വിലയുള്ളതിനാലും ആഗോളതലത്തിൽ തന്നെ ഇവയുടെ ലഭ്യത കുറവായതിനാലും യുക്രെയ്ന് പ്രതിസന്ധി

റഷ്യയുടെ മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ കഴിയാതെ യുക്രെയ്ൻ Read More »

ജില്ലാ സന്ദർശനം ഒരു ദിവസം മുൻപ് അറിയിക്കണമെന്ന് മഹുവയോട് സുപ്രീം കോടതി

ന്യൂഡൽഹി: ഔദ്യോഗിക പരിപാടികളുടെ ഭാഗമായി ജില്ല സന്ദർശിക്കുമ്പോൾ ഒരു ദിവസം മുൻപ് ജില്ലാ ഭരണകൂടത്തെ വിവരമറിയിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയോട് സുപ്രീം കോടതി. പ്രോട്ടോക്കോൾ അനുസരിച്ച് താമസസൗകര്യം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിനാണ് നിർദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. സന്ദർശനത്തിന് മൂന്നോ നാലോ ദിവസം മുൻപ് എംപിമാരും എംഎൽഎമാരും അറിയിപ്പ് നൽകണമെന്നാവശ്യപ്പെട്ട് നാദിയ ജില്ലാ ഭരണകൂടം സെപ്റ്റംബർ ഒന്നിന് പുറത്തിറക്കിയ സർക്കുലറിനെ ചോദ്യം ചെയ്ത് മഹുവ

ജില്ലാ സന്ദർശനം ഒരു ദിവസം മുൻപ് അറിയിക്കണമെന്ന് മഹുവയോട് സുപ്രീം കോടതി Read More »

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വ്യാജ ക്യുആർ കോഡ് വഴി 7 ലക്ഷം തട്ടിയെടുത്തു, ആറ് പേർക്കെതിരേ കേസ്

പന്തീരാങ്കാവ്: പന്തീരാങ്കാവ് ഒളവണ്ണ ടോളിൽ വ്യാജ ക്യുആർ കോഡ് വഴി 7 ലക്ഷം രൂപ പറ്റിച്ച കേസിൽ ആറ് ജീവനക്കാർക്കെതിരേ കേസ്. വിപിൻ രജ്പുത് (23), ഉമാശങ്കർ (40), മോണ്ടി രജ്പുത്(21), ഹരിമോഹൻ (19), ശിവം(21), നവീൻസിങ് ഭഡോരിയ(24) എന്നിവരാണ് പ്രതികൾ. ഇവരിൽ ആറാം പ്രതിയായ നവീൻസിങ് ഭഡാരിയയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. മറ്റു പ്രതികളെല്ലാം ജോലിയുടെ കരാർ കാലാവധി പൂർത്തിയായതിനാൽ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയിരുന്നു. ടോൾ പിരിവിൽ വലിയ

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വ്യാജ ക്യുആർ കോഡ് വഴി 7 ലക്ഷം തട്ടിയെടുത്തു, ആറ് പേർക്കെതിരേ കേസ് Read More »

തിരംഗ മാർച്ച്: അഭിജീത് ദിപ്‌കെയും നേഹ ബോറയും കസ്റ്റഡിയിൽ

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ‘ലഹ്റാ ദോ തിരംഗ’ മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെട്ട പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. മാർച്ചിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് പൊലീസ് ഏതാനും മണിക്കൂറുകൾക്ക് മുൻപ് അഭിജീത്തിന്‍റെ താമസസ്ഥലത്ത് എത്തി നോട്ടീസ് നൽകിയിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് അഭിജീത് താമസസ്ഥലത്ത് നിന്ന് ഇറങ്ങിയതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത അഭിജീത്തിനെ പൊലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോയി. വാഹനം തടയാൻ സിജെപി പ്രവർത്തകർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവത്തിൽ സിജെപി വൻ പ്രതിഷേധവുമായി രംഗത്തെത്തി. തിരംഗ

തിരംഗ മാർച്ച്: അഭിജീത് ദിപ്‌കെയും നേഹ ബോറയും കസ്റ്റഡിയിൽ Read More »

ശബരിമല തീര്‍ഥാടനം: റോഡുകളുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങി

ഇടുക്കി: ശബരിമല തീര്‍ഥാടനത്തിനു മുന്നോടിയായി നാഷണല്‍ ഹൈവേ അതോറിറ്റിയുടെ കീഴിലുള്ള റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ തുടങ്ങിയതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുന്നൊരുക്കങ്ങളുടെ പുരോഗതി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു. സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള ജോലികള്‍ മണ്ഡലകാലാരംഭത്തിനു മുന്‍പേ പൂര്‍ത്തിയാക്കും. ഓരോ വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുള്ള കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വാളാടി,സത്രം,പുല്ലുമേട്, മുക്കുഴി,ബോയ്‌സ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ ആവശ്യത്തിന് ശുൗചാലയസൗകര്യങ്ങളുണ്ടെന്ന് വനം വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉറപ്പാക്കും. ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ പരിശോധിച്ച് കടത്തിവിടാനുള്ള

ശബരിമല തീര്‍ഥാടനം: റോഡുകളുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങി Read More »

ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനം കോട്ടയത്ത്; 501 അംഗ സംഘാടക സമിതി രൂപീകരിച്ചു

കോട്ടയം: 2027 ഏപ്രിൽ 8 മുതൽ 11 വരെ കോട്ടയത്തു വച്ചു നടക്കുന്ന ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ സമ്മേളനം കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന നിർവ്വാഹക സമിതിയംഗം സി.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൗൺസിൽ സംസ്ഥാന ചെയർമാൻ നരേഷ്കുമാർ കുന്നിയൂരിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ജോയിൻ്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സജീവ് സ്വാഗതം ആശംസിച്ചു . AITUC സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി. ബിനു,

ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനം കോട്ടയത്ത്; 501 അംഗ സംഘാടക സമിതി രൂപീകരിച്ചു Read More »

മൈസൂരുവിനടുത്ത് കോഴിക്കോട്-ബംഗളൂരു ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം: മലയാളികളടക്കം 4 മരണം; 30ലധികം പേര്‍ക്ക് പരിക്ക്

മൈസൂര്‍: സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ബസും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ചായിരുന്നു അപകടം.മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു. കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ്, ബസ് ഡ്രൈവർ മൈസൂരു സ്വദേശി സുനിൽ, ബസ് ക്ലീനർ മലയാളിയായ സുഹൈൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്.കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ‘കാവേരി’ എസി സ്ലീപ്പർ ബസും, പെരിയപട്ടണയിൽ നിന്ന് മൈസൂരുവിലേക്ക് വരികയായിരുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. പെരിയപട്ടണ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം

മൈസൂരുവിനടുത്ത് കോഴിക്കോട്-ബംഗളൂരു ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം: മലയാളികളടക്കം 4 മരണം; 30ലധികം പേര്‍ക്ക് പരിക്ക് Read More »

ഭക്ഷ്യദിനത്തോടനുബന്ധിച്ച് നെയ്യശ്ശേരി സ്കൂളിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു

നെയ്യശ്ശേരി: ഭക്ഷ്യദിനത്തോടനുബന്ധിച്ച് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. ജോസഫ് മുണ്ടുനടയിൽ മുഖ്യപ്രഭാഷണം നടത്തി. കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡണ്ടും പൂർ വിദ്യാർഥിയുമായ ശ്രീ.ജിൻസ് ജോൺ ആയത്തുപാഠം ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ്, എം.പി.ടി.എ. പ്രതിനിധികൾ എന്നിവർ സംസാരിച്ചു.വിവിധതരത്തിലുള്ള നൂറിൽ അധികം ഭക്ഷണപദാർഥങ്ങൾ പ്രദർശിപ്പിച്ച ഫെസ്റ്റിവലിൽ അധ്യാപകർ, അനധ്യാപകർ, മാതാപിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.

ഭക്ഷ്യദിനത്തോടനുബന്ധിച്ച് നെയ്യശ്ശേരി സ്കൂളിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു Read More »

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ രീതിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ; രാജകുമാരി സ്വദേശിയായ 19 കാരന്‍ പിടിയില്‍

ഇടുക്കി: പാബ്ലഡാമിന് സമീപം യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പ്രതിയെ പിടികൂടിയത്. രാജകുമാരി സ്വദേശിയായ 19 കാരന്‍ .വട്ടപ്പാറ സ്വദേശി നിഷാന്താണ് പിടിയിലായത്.ബോഡിനായ്ക്കന്നൂര്‍ സ്വദേശിനി നിത്യയാണ് മരിച്ചത്.2023 – മുതൽ ഇവർ പ്രണയത്തിൽ ആയിരുന്നു . ഒളിച്ചോടിയ കമിതാക്കളെ പോലീസ് കണ്ടെത്തി മാതാപിതാക്കളെ ഏൽപ്പിച്ചിരുന്നു ഇതിനുശേഷം ഇവർ തമ്മിൽ കാണാറില്ലായിരുന്നു. പിന്നീട് സംസാരിക്കുവാൻ ഉണ്ട് എന്ന് പറഞ്ഞ് നിഷാന്ത് നിത്യയെ പതിനൊന്നാം തീയതി 2 30 ഓടുകൂടി പൂപ്പാറ യിലേക്ക് വിളിച്ചു വരുത്തുകയും സംസാരത്തിനിടെ

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ രീതിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ; രാജകുമാരി സ്വദേശിയായ 19 കാരന്‍ പിടിയില്‍ Read More »

കോർപറേറ്റുകൾക്കായി കേന്ദ്രം വ്യാപാരികളെ ഒറ്റിക്കൊടുത്തു: ഡീൻ കുര്യാക്കോസ് എം പി

തിരുവനന്തപുരം: അമേരിക്കൻ കോർപറേറ്റ് കമ്പനികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ രാജ്യത്തെ ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളെ ഒറ്റിക്കൊടുത്തിരിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. ആരോപിച്ചു. യു.പി.ഐ. പേയ്മെന്റുകൾക്ക് ചാർജ് ഈടാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച ലോക്‌ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന്റെ ഭാഗമായാണ് യു.പി.ഐ. ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കമെന്നും ഇതിലൂടെ പ്രതിവർഷം ഏകദേശം 28,000 കോടി രൂപ അമേരിക്കൻ കമ്പനികൾക്ക് ലഭിക്കുമെന്നുമാണ് ഡീൻ കുര്യാക്കോസ്

കോർപറേറ്റുകൾക്കായി കേന്ദ്രം വ്യാപാരികളെ ഒറ്റിക്കൊടുത്തു: ഡീൻ കുര്യാക്കോസ് എം പി Read More »

അരുൺ സെബാസ്റ്റ്യൻ്റെ നോവൽജൽ ജംഗൽ ജമീൻ നാളെ (ശനിയാഴ്ച) പ്രകാശനം ചെയ്യും

കട്ടപ്പന: അരുൺ സെബാസ്റ്റ്യൻ്റെ നോവൽജൽ ജംഗൽ ജമീൻ നാളെ (ശനിയാഴ്ച) രാവിലെ 10.30 ന് ദർശനയുടെ ആഭിമുഖ്യത്തിൽ കട്ടപ്പന സി.എസ്.ഐ.ഗാർഡനിലെ വൈ.എം.സി.എ.ഹാളിൽ ചേരുന്ന സാംസ്കാരിക കൂട്ടായ്മയിൽ വച്ച് പ്രകാശനം ചെയ്യും. നാടക് സംസ്ഥാന സെക്രട്ടറിയും അഭിനേത്രിയും പ്രഭാഷകയുമായ ജെ. ശൈലജ പ്രകാശന കർമ്മം നിർവ്വഹിക്കും. നോവലിസ്റ്റ് പുഷ്പമ്മ ആദ്യ കോപ്പി ഏറ്റുവാങ്ങും.ജോസ് കോനാട്ട് പുസ്തക പരിചയം നടത്തും.ഖനി മാഫിയക്കും നക്സലേറ്റുകൾക്കും അവരെ നേരിടാൻ പോലിസ് നിയോഗിച്ച ഏറ്റുമുട്ടൽ സംഘത്തിനുമിടയിൽ ജീവിതം പ്രതിസന്ധിയിലായ ബസ്തർ മേഖലയിലെ സാധാരണക്കാരുടെ ജീവിതം

അരുൺ സെബാസ്റ്റ്യൻ്റെ നോവൽജൽ ജംഗൽ ജമീൻ നാളെ (ശനിയാഴ്ച) പ്രകാശനം ചെയ്യും Read More »

പാമ്പള ഡാമിന് സമീപം സ്ത്രീയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

ഇടുക്കി: പാമ്പള ഡാമിന് സമീപം സ്ത്രീയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു.വഴിയാത്രക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.പാമ്പള ഡാം കഴിഞ്ഞ് കോതമംഗലം റോഡിലൂടെ മുന്നോട്ടുപോകുമ്പോൾ കെഎസ്ഇബിയുടെ ക്വാർട്ടേഴ്സുകൾ സ്ഥിതി ചെയ്യുന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ പ്രവർത്തനം നിലച്ച പഴയൊരു കടയുടെ താഴ്ഭാഗത്തായാണ് മൃതദേഹം കിടന്നിരുന്നത്. മൃതശരീരത്തിന്റെ അരയ്ക്കു താഴെയുള്ള ഭാഗമാണ് കത്തിക്കരിഞ്ഞ നിലയിലുള്ളതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം സ്ത്രീയുടേതാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യം

പാമ്പള ഡാമിന് സമീപം സ്ത്രീയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി Read More »

ഏലത്തോട്ടത്തില്‍ ഭൂമിക്കൊള്ള; പാട്ടത്തിന് നല്‍കുന്നതില്‍ ക്രമക്കേടും വൻ കോഴയും

ഇടുക്കി: ജില്ലയില്‍ ഏലം കൃഷിക്ക് പാട്ടത്തിന് കൊടുക്കുന്ന സർക്കാർ ഭൂമിയില്‍ വ്യാപക ക്രമക്കേടും അഴിമതിയും നടക്കുന്നുവെന്നാണ് ആരോപണമുയരുന്നത്സർവേ നമ്പർ തിരുത്തി ഏലമലക്കാടിന്റെ ഭാഗമല്ലാതാക്കി മറിച്ചു വിറ്റു വെന്നും ആക്ഷേപമുയരുന്നു മുണ്ട്വി ഒഇടുക്കി ജില്ലയില്‍ ഏലം കൃഷിക്ക് പാട്ടത്തിന് കൊടുക്കുന്ന സർക്കാർ ഭൂമിയില്‍ വ്യാപക ക്രമക്കേടും അഴിമതിയും നടക്കുന്നുവെന്നാണ് ആരോപണമുയരുന്നത് സർവേ നമ്പർ തിരുത്തി ഏലമലക്കാടിന്റെ ഭാഗമല്ലാതാക്കി മറിച്ചു വിറ്റു വെന്നും ആക്ഷേപമുയരുന്നു മുണ്ട്ഇത്തരം 600ലേറെ കേസുകള്‍ കണ്ടെത്തി. ഏക്കറിന് 40 മുതല്‍ 70 ലക്ഷം വരെ വിലയ്ക്കാണ്

ഏലത്തോട്ടത്തില്‍ ഭൂമിക്കൊള്ള; പാട്ടത്തിന് നല്‍കുന്നതില്‍ ക്രമക്കേടും വൻ കോഴയും Read More »

വേഗ താരങ്ങളായി അഫ്സിനും മരിയയും

നെടുങ്കണ്ടം: തന്റെ മികച്ച സമയം പുറത്തെടുക്കാൻ ആയില്ലെങ്കിലും 100 മീറ്റർ ജൂനിയറിൽ സ്വർണ്ണതിളക്കത്തിന്റെ ആഹ്ലാദത്തിലാണ് അഫ്‍സിൽ. എൻ ആർ സി റ്റി എസ് എൻ വി സ്കൂളിലെ 10 ആം ക്ലാസ് വിദ്യാര്ഥിയാണ് അഫ്‍സിൻ. പെരുവന്താനം സെന്റ് ജോസഫ് സ്‌കൂളിലെ താരമായ മരിയ ജേക്കബ് ആണ് പെൺകുട്ടികളിൽ സുവർണ്ണ നേട്ടം കൊയ്തത്. കാല് വേദനയോട് പൊരുതിയായിരുന്നു മരിയയുടെ സുവർണ്ണ നേട്ടം.

വേഗ താരങ്ങളായി അഫ്സിനും മരിയയും Read More »

പല്ലാരിമംഗലത്ത് വ്യാപാരികൾ പന്തം കൊളുത്തി പ്രകടനം നടത്തി

പല്ലാരിമംഗലം: 2000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് എം.ഡി ആർ ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് പല്ലാരിമംഗലം യൂണിറ്റിൻ്റെ നേതൃത്വത്തിൽ അടിവാട് ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. അടിവാട് വ്യാപാര ഭവനിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി സെട്രൽ ജഗ്ഷനിൽ സമാപിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് നിയോജകമണ്ഡലം പ്രസിഡൻ്റ് പി എം ഷംജലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി

പല്ലാരിമംഗലത്ത് വ്യാപാരികൾ പന്തം കൊളുത്തി പ്രകടനം നടത്തി Read More »

നോവാ സാബുവിന്‍റെ വേര്‍പാടില്‍ വിതുമ്പി നാട്; മൃതദേഹം ഇന്ന് എത്തിക്കും

ശാന്തിഗ്രാം: ജര്‍മനിയില് തീപിടിത്തത്തില് മരിച്ച ഇടുക്കി ശാന്തിഗ്രാം സ്വദേശി നോവാ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി. ജര്മനിയില് പോസ്റ്റ്മോര്ട്ടം ഉള്പ്പെടെയുള്ള പൊലിസ് നടപടികള് പൂര്ത്തിയായി. ഇന്ന് വൈകുന്നേരത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാനാകുമെന്നാണ് പ്രതീക്ഷ. ഡീന് കുര്യാക്കോസ് എംപി, മലയാളി അസോസിയേഷന്, കത്തോലിക്കാ കോണ്ഗ്രസ് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള് നടത്തുന്നത്.

നോവാ സാബുവിന്‍റെ വേര്‍പാടില്‍ വിതുമ്പി നാട്; മൃതദേഹം ഇന്ന് എത്തിക്കും Read More »