വഴിയാത്രക്കാരുടെ ജീവന് ഭീഷണി; റേസിങ് നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്
പൊതുനിരത്തുകളിൽ റേസിങ് ബൈക്കുകൾ സൃഷ്ടിക്കുന്ന ആശങ്ക ഒരിക്കൽ കൂടി ഉയർത്താൻ ഏതാനും ദിവസം മുൻപ് തിരുവന്തപുരത്ത് കഴക്കൂട്ടം- കാരോട് ബൈപാസിൽ കോവളം വാഴമുട്ടത്ത് നടന്ന അപകടം കാരണമായിട്ടുണ്ട്. അമിത വേഗത്തിലെത്തിയ റേസിങ് ബൈക്ക് റോഡ് മുറിച്ചുകടക്കുകയായിരുന്ന അമ്പത്തഞ്ചുകാരിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ കാൽനട യാത്രക്കാരിയും ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിക്കുകയും ചെയ്തു. രണ്ടു കുടുംബങ്ങൾ തോരാക്കണ്ണീരിലായ അപകടം വരുത്തിവച്ച റോഡിൽ ആഡംബര ബൈക്കുകളുടെ റേസിങ് പതിവാണെന്നു നാട്ടുകാർ പറയുന്നുണ്ട്. ഇത്തരത്തിൽ റേസിങ് നടത്തിയ ബൈക്കാണ് അപകടമുണ്ടാക്കിയത് എന്നാണു …