Timely news thodupuzha

logo

Month: May 2024

ഉ​ന്ന​ത​ർ​ക്ക് വ​ഴ​ങ്ങിയാൽ ഉയർന്ന മാർക്കും പണവും; വി​ദ്യാ​ർ​ഥി​നി​കളുടെ പരാതി, ചെന്നൈയിൽ വ​നി​ത പ്രൊഫ​സ​ര്‍​ക്ക് ത​ട​വ് ശി​ക്ഷ

ചെ​ന്നൈ: കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് ഉ​ന്ന​ത​ർ​ക്ക് വ​ഴ​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട വ​നി​ത പ്രൊഫ​സ​ര്‍​ക്ക് ത​ട​വ് ശി​ക്ഷ. ത​മി​ഴ്നാ​ട്ടി​ലെ ശ്രീ​വി​ല്ലി​പൂ​ത്തു​രി​ന​ടു​ത്തു​ള്ള അ​റു​പ്പു​കോ​ട്ട​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ആ​യി​രു​ന്ന നി​ർ​മ​ല ദേ​വി​യെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 10 വ‌​ർ​ഷം ത​ട​വ് ശി​ക്ഷ​യാ​ണ് ഇ​വ​ർ​ക്ക് ല​ഭി​ച്ച​ത്. ഇ​തി​നു പ​റ​മെ 2,45,000 രൂ​പ പി​ഴ​യും കോ​ട​തി ചു​മ​ത്തി​യി​ട്ടു​ണ്ട്. ആ​റ് വ‌​ർ​ഷ​ത്തോ​ളം നീ​ണ്ട വി​ചാ​ര​ണ​ക്കൊ​ടു​വി​ലാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ഉ​ന്ന​ത​ര്‍​ക്ക് വ​ഴ​ങ്ങി​യാ​ൽ പ​ണ​വും പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്കും ല​ഭി​ക്കു​മെ​ന്നാ​ണ് ഇ​വ​ർ വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് പ​റ​ഞ്ഞ​ത്. ഇ​തി​ന്‍റെ ശ​ബ്ദ​രേ​ഖ​യും പു​റ​ത്തു …

ഉ​ന്ന​ത​ർ​ക്ക് വ​ഴ​ങ്ങിയാൽ ഉയർന്ന മാർക്കും പണവും; വി​ദ്യാ​ർ​ഥി​നി​കളുടെ പരാതി, ചെന്നൈയിൽ വ​നി​ത പ്രൊഫ​സ​ര്‍​ക്ക് ത​ട​വ് ശി​ക്ഷ Read More »

പാലക്കാട്ട്‌ ഓറഞ്ച്‌ അലർട്ട്‌

തിരുവനന്തപുരം: പാലക്കാട്ട്‌ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ വ്യാഴംവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിലും ഉഷ്‌ണതരംഗ സാധ്യത നിലനിൽക്കുന്നു. പാലക്കാട്ട്‌ 41 ഡിഗ്രിവരെയും തൃശൂരിൽ 40 ഡിഗ്രിവരെയും കോഴിക്കോട്ട്‌ 39 ഡിഗ്രിവരെയും ആലപ്പുഴയിൽ 38 ഡിഗ്രി വരെയും താപനില ഉയരാനാണ്‌ സാധ്യത. അതേസമയം, ശനിവരെ സംസ്ഥാനത്ത്‌ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്കും സാധ്യതയുണ്ട്‌. തിങ്കളാഴ്‌ച തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും വിവിധ പ്രദേശങ്ങളിൽ വേനൽ മഴ ലഭിച്ചു.

ആലുവയിൽ ​ഗുണ്ടാ ആക്രമണം നടത്തിയ നാലു പേർ പൊലീസ് പിടിയിൽ

കൊച്ചി: ആലുവയില്‍ ഗുണ്ടാ ആക്രമണത്തില്‍ നാലു പേർ പൊലീസ് പിടിയിൽ. മുഖ്യപ്രതി ഫൈസൽ ബാബു ഉൾപ്പെടെ നാലുപേരാണ് പിടിയിലായത്. സുനീർ, ഫൈസൽ, കബീർ, സിറാജ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരിൽ മൂന്നുപേർക്ക് അക്രമത്തിൽ നേരിട്ട് പങ്കുള്ളതായി പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 10.30ഓടെ ആലുവ ശ്രീമൂലനഗരത്തിലാണ് സംഭവം. ആക്രമണത്തില്‍ മുന്‍ പഞ്ചായത്ത് അംഗത്തിനാണ് വെട്ടേറ്റത്. മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി. സുലൈമാനാണ് വെട്ടേറ്റത്. മറ്റു നാലു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. …

ആലുവയിൽ ​ഗുണ്ടാ ആക്രമണം നടത്തിയ നാലു പേർ പൊലീസ് പിടിയിൽ Read More »

പാചകവാതക വില കുറച്ചു, ​ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്‍റെ വില 19 രൂപയാണ് കുറച്ചത്. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനായുള്ള പാചകവാതക സിലിണ്ടറിന്‍റെ വില 1745.50 രൂപയായി. മുംബൈയില്‍ വില 1698.50 രൂപയായാണ് കുറഞ്ഞത്. ചെന്നൈയില്‍ 1911 രൂപയാണ് പുതിയ വില. ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് പാചകവാതക വില കുറച്ചത്.