Timely news thodupuzha

logo

പാലക്കാട്ട്‌ ഓറഞ്ച്‌ അലർട്ട്‌

തിരുവനന്തപുരം: പാലക്കാട്ട്‌ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ വ്യാഴംവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിലും ഉഷ്‌ണതരംഗ സാധ്യത നിലനിൽക്കുന്നു.

പാലക്കാട്ട്‌ 41 ഡിഗ്രിവരെയും തൃശൂരിൽ 40 ഡിഗ്രിവരെയും കോഴിക്കോട്ട്‌ 39 ഡിഗ്രിവരെയും ആലപ്പുഴയിൽ 38 ഡിഗ്രി വരെയും താപനില ഉയരാനാണ്‌ സാധ്യത.

അതേസമയം, ശനിവരെ സംസ്ഥാനത്ത്‌ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്കും സാധ്യതയുണ്ട്‌. തിങ്കളാഴ്‌ച തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും വിവിധ പ്രദേശങ്ങളിൽ വേനൽ മഴ ലഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *