Timely news thodupuzha

logo

ഉ​ന്ന​ത​ർ​ക്ക് വ​ഴ​ങ്ങിയാൽ ഉയർന്ന മാർക്കും പണവും; വി​ദ്യാ​ർ​ഥി​നി​കളുടെ പരാതി, ചെന്നൈയിൽ വ​നി​ത പ്രൊഫ​സ​ര്‍​ക്ക് ത​ട​വ് ശി​ക്ഷ

ചെ​ന്നൈ: കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് ഉ​ന്ന​ത​ർ​ക്ക് വ​ഴ​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട വ​നി​ത പ്രൊഫ​സ​ര്‍​ക്ക് ത​ട​വ് ശി​ക്ഷ. ത​മി​ഴ്നാ​ട്ടി​ലെ ശ്രീ​വി​ല്ലി​പൂ​ത്തു​രി​ന​ടു​ത്തു​ള്ള അ​റു​പ്പു​കോ​ട്ട​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ആ​യി​രു​ന്ന നി​ർ​മ​ല ദേ​വി​യെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 10 വ‌​ർ​ഷം ത​ട​വ് ശി​ക്ഷ​യാ​ണ് ഇ​വ​ർ​ക്ക് ല​ഭി​ച്ച​ത്.

ഇ​തി​നു പ​റ​മെ 2,45,000 രൂ​പ പി​ഴ​യും കോ​ട​തി ചു​മ​ത്തി​യി​ട്ടു​ണ്ട്. ആ​റ് വ‌​ർ​ഷ​ത്തോ​ളം നീ​ണ്ട വി​ചാ​ര​ണ​ക്കൊ​ടു​വി​ലാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ഉ​ന്ന​ത​ര്‍​ക്ക് വ​ഴ​ങ്ങി​യാ​ൽ പ​ണ​വും പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്കും ല​ഭി​ക്കു​മെ​ന്നാ​ണ് ഇ​വ​ർ വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് പ​റ​ഞ്ഞ​ത്.

ഇ​തി​ന്‍റെ ശ​ബ്ദ​രേ​ഖ​യും പു​റ​ത്തു ​വ​ന്നി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ​ക്കെ​തി​രേ നാ​ല് വി​ദ്യാ​ർ​ഥി​നി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി ശി​ക്ഷ വി​ധി​ച്ച​ത്.

Leave a Comment

Your email address will not be published. Required fields are marked *