Timely news thodupuzha

logo

വിലവർദ്ധനവ് ;കേരള കോൺഗ്രസ് ധർണ്ണ നടത്തി .

തുടങ്ങനാട്: പെട്രോളിന്റെയും ഡീസലിന്റെയും ഗ്യാസിന്റെയും വില വർദ്ധിപ്പിച്ച് ജനങ്ങളെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നിലപാടിനെതിരെ കേരള കോൺഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടങ്ങനാട് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

തിരഞ്ഞെടുപ്പിന് മുമ്പ് അനക്കമില്ല പോളിംഗ് കഴിയുന്നത് മുതൽ ഇന്ധനവില വർദ്ധിപ്പിക്കാൻ തുടങ്ങും.
നമ്മുടെ രാജ്യത്തെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നവരെ നോക്കി നിൽക്കും
അത് കഴിഞ്ഞ് എക്സിറ്റ് പോളിന്റെ റിസൾട്ട് വരുമ്പോൾ തന്നെ പാചകവാതകത്തിന്റെ വില അതികഠിനമായി വർദ്ധിപ്പിക്കുന്നു
ഒരുവിധത്തിലും ജീവിക്കാൻ സമ്മതിക്കാതെ ജീവിതം മുന്നോട്ടു തള്ളിനീക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

ഈ ജനദ്രോഗ നടപടി കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ അവസാനിപ്പിക്കണമെന്ന് മണ്ഡലം പ്രസിഡന്റ് കെ ടി അഗസ്റ്റിൻ കള്ളികാട്ടിന്റെ അധ്യഷതയിൽ നടന്ന തുടങ്ങനാട് പോസ്റ്റ് ഓഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അഡ്വ: ജോസഫ് ജോൺ പറഞ്ഞു.

പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ എ പരീത് കാനാപ്പുറം മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം ജനറൽ സെക്രട്ടറി ജോസഫ് തൊട്ടിത്താഴം സ്വാഗതം പറഞ്ഞു.
സി എച്ച് ഇബ്രാഹിംകുട്ടി,
ദേവസ്യാച്ചൻ ആരനോലിക്കൽ ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗ്ലോറി പൗലോസ്,
മുട്ടം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാത്യു പാലം പറമ്പിൽ , വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെർലി അഗസ്റ്റിൻ,
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ദേവസ്യ ആരനോലിക്കൽ എന്നിവർ പ്രസംഗിച്ചു.

ടോമി കാടൻകാവിൽ , സണ്ണി ആരനോലിക്കൽ , ജോർജ് മുഞ്ഞനാട്ട്,
ജോയി കണ്ടത്തിൽ, ബാബു പനയപ്പറമ്പിൽ , തോമസ് തുരുത്തേൽ,
മാത്യു തീക്കുഴിവേലിൽ, ജോസഫ് പാമ്പാറയിൽ, യൂത്ത് ഫ്രണ്ട് ഇടുക്കി ജില്ലാ സെക്രട്ടറി രഞ്ജിത്ത് മനപ്പുറത്ത് , ബിൻസ് വട്ടപ്പലം എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം കൊടുത്തു.

യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം ജോബി തീക്കുഴിവേലിൽ കൃതജ്ഞത പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *