തൃശൂർ: രാവിലെ ഏഴ് മണിയോടെയായിരുന്നു കുട്ടനെല്ലൂരിലുള്ള കാർ ഷോറൂമിൽ തീപിടുത്തമുണ്ടായത്. വലിയ തോതിൽ തീ പടർന്നതോടെ ഷോറൂമുകളിലുണ്ടയിരുന്ന ചില വാഹനങ്ങൾ കത്തി നശിച്ചു. പെട്ടെന്നു തന്നെ നിരവധി വാഹനങ്ങൾ അവിടെനിന്നും മാറ്റാനായതുകൊണ്ട് കൂടുതൽ വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടായിട്ടില്ല. അഗ്നിശമനസേനയുടെ ആറ് യൂണിറ്റുകൾ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്. ഭാഗികമായി തീ നിയന്ത്രണവിധേയമാക്കി. എന്നാൽ കനത്ത പുക ഉയർന്നിട്ടുണ്ട്.