തിരുവനന്തപുരം: സംസ്ഥാന സർക്കാർച്ച അധിക ഇന്ധന സെസ് ഈടാക്കാൻ തീരുമാനിച്ചതോടെ കെ.എസ്.ആർ.ടി.സിക്ക് ഒരു മാസം രണ്ട് കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് റിപ്പോർട്ട്. കെ.എസ്.ആർ.ടി.സി ബസുകളോടിക്കാൻ ഒരു ദിവസം 3,30,000 ലീറ്റർ ഡീസൽ വേണം. ഇന്ധനസെസ് വരുമ്പോൾ ഇതിന് ഒരു ദിവസം 6.60 ലക്ഷം രൂപയാകും അധികമായി നൽകണ്ടത്. ഈ വിഷയം കെ.എസ്.ആർ.ടി.സി ധനവകുപ്പിൻറെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു. പ്രതിമാസം രണ്ട് കോടി രൂപ ഏപ്രിൽ മുതൽ അധികമായി കണ്ടെത്തണം. കെ.എസ്.ആർ.ടി.സിയുടെ ഭരിഭാഗവും ചെലവഴിക്കുന്നത് ഇന്ധനത്തിലാണ്.