Timely news thodupuzha

logo

അണയാതെ തീ: ബ്രഹ്മപുരത്ത് ജാഗ്രതാനിർദ്ദേശം: സമീപത്തുള്ളവർ വീടുകളിൽ കഴിയണം

കൊച്ചി: ബ്രഹ്മപുരത്തും സമീപത്തുമുളളവർ നാളെ വീടുകളിൽ കഴിയണമെന്നു ജില്ലാ കലക്‌ടർ രേണുരാജ്. അത്യാവശ്യമല്ലാത്ത സ്ഥാപനങ്ങൾ തുറക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ ഓക്സിജൻ കിയോസ്ക്കുകൾ സ്ഥാപിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ബ്രഹ്മപുരത്തെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുമെന്നും കലക്‌ടർ വ്യക്തമാക്കി.

നാവികസേനാ ഹെലികോപ്ടർ ഉപയോഗിച്ചു തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. അയ്യായിരം ലിറ്ററിലധികം വെള്ളമാണു തീ അണയ്ക്കാനായി നാവികസേന ഉപയോഗിച്ചത്. എന്നാൽ തീ പൂർണമായും ശമിപ്പിക്കാനായിട്ടില്ല. അതുകൊണ്ടു തന്നെ നാളെയും ശ്രമങ്ങൾ തുടരാനാണു തീരുമാനം.

അതേസമയം സംഭവത്തെക്കുറിച്ചു അന്വേഷിക്കാൻ കൊച്ചി കമ്മീഷണർ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്. നാൽപത് ഏക്കറോളം വിസ്തൃതിയുള്ള പ്രദേശത്ത് ഇരുപതടിയോളം ഉയരത്തിലാണു മാലിന്യങ്ങൾ കുമിഞ്ഞു കൂടിയിരിക്കുന്നത്. തീ പടരുന്ന പല പ്രദേശത്തേക്കും ഫയർ എൻജിന് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യവുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *