തൃശ്ശൂർ: മാളയിൽ പ്രവേശിച്ച ജനകീയ പ്രതിരോധ ജാഥ സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെ മൈക്ക് ശരിയാക്കാൻ വന്ന യുവാവിനെ ശകാരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. യുവാവ് മൈക്ക് ശരിയായി വയ്ക്കാനെത്തിയത്, ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ഓഫീസിലെ പെലീസ് പരിശോധനയെപ്പറ്റി പറയുന്നതിനിടെയായിരുന്നു. തുടർന്ന് മൈക്കിന്റെ അടുത്ത് നിന്ന് സംസാരിക്കാൻ പറഞ്ഞപ്പോഴൈയിരുന്നു യുവാവിനെ അദ്ദേഹം ശകാരിച്ചത്. മൈക്ക് എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാമെന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി.