കൊച്ചി: കേന്ദ്ര മലീനികരണ നിയന്ത്രണ ബോർഡ്, കൊച്ചിയിലെ അന്തരീക്ഷ വായുവിൽ വിഷാംശം കൂടിയതായി റിപ്പോർട്ട് പുറത്തുവിട്ടു. നിലവിൽ ആരോഗ്യമുള്ളവരിൽ പോലും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ടാകുന്ന സ്ഥിതിയാണ്. എന്നാൽ അപകടം നടന്നിട്ട് അഞ്ച് ദിവസം പിന്നിട്ടിരിക്കുന്ന ഇന്നും തീ പൂർണമായി അണയ്ക്കാനുള്ള ശ്രമത്തിലാണ് അധികാരികൾ. ഇപ്പോൾ തീ നിയന്ത്രണ വിധേയമായെങ്കിലും മാലിന്യക്കൂമ്പാരത്തിൽ നിന്ന് പുക ഉയരുന്ന സാഹചര്യമാണുള്ളത്. പുക കൊച്ചി കടന്ന് ആലപ്പുഴയിലെ ആലൂരിലേക്കും പടർന്നു.