കോഴിക്കോട്: മൂന്നേ കാൽ കിലോ സ്വർണവും 15 ലക്ഷം രൂപയുടെ വിദേശ കറൻസിയും കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്തുവാൻ ശ്രമിച്ച യുവതിയെ കസ്റ്റംസ്‍ പിടികൂടി. ശ്രമിച്ച ഏകദേശം 1.8 കോടി രൂപ വില സ്വർണ്ണമാണ് പിടികൂടിയത്. ശരീരത്തിനുള്ളിലും വിമാനത്തിന്റെ സീറ്റിനടിയിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. മൂന്നേ കാൽ കിലോഗ്രാമോളം സ്വർണം മൂന്നു വ്യത്യസ്ത കേസുകളിലായാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
അതേസമയം വിമാനത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയ യാത്രക്കാരൻ പിടിയിലായില്ല. 1169 ഗ്രാം സ്വർണ്ണം ശരീരത്തിൽ ഒളിപ്പിച്ചു കൊണ്ട് വന്ന കോഴിക്കോട് നീലേശ്വരം സ്വദേശി അൻവർഷാ,1141 ഗ്രാം സ്വർണ്ണം ശരീരത്തിൽ ഒളിപ്പിച്ചു കൊണ്ടു വന്ന മലപ്പുറം സ്വദേശി പ്രമോദ് എന്നിവരാണ് പിടിയിലായിട്ടുള്ളത്.