കണ്ണൂര്‍: ആകാശ് തില്ലങ്കേരി വ്യവസ്ഥകൾ ലംഘിച്ചതായി തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് തലശ്ശേരി സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെ ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ അഭിഭാഷകൻ തലശ്ശേരി അഡീഷണൽ കോടതിയിൽ ഹാജരായി. പൊലീസിന്‍റെ ഹർജി നിലനിൽക്കില്ലെന്നാണ് വാദിച്ചത്. കേസ് വാദം കേൾക്കാനായി ഈ മാസം 15 ലേക്ക് മാറ്റി.
ഷുഹൈബ് വധം; ഹർജി നിലനിൽക്കില്ലെന്ന് ആകാശ് തില്ലങ്കേരി
