ആലുവ: കാപ്പ നടപടി ശക്തമാക്കി റൂറൽ പോലീസ്. ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഒരു കുറ്റവാളിയെ നാടുകടത്തി. കോട്ടപ്പടി വടോട്ടുമാലിൽ വീട്ടിൽ പ്രദീപിനെയാണു കാപ്പ ചുമത്തി ജയിലിലടച്ചത്. രാമമംഗലം കിഴുമുറി പുളവൻമലയിൽ രതീഷിനെയാണ് ഒരു വർഷത്തേക്ക് നാടുകടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിൻറെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണു നടപടി.
കോട്ടപ്പടി, കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, ദേഹോപദ്രവം, വ്യാജവാറ്റ് തുടങ്ങി നിരവധി കേസിലെ പ്രതിയാണു പ്രദീപ്. കഴിഞ്ഞ ആഗസ്ത് മുതൽ എല്ലാ ചൊവ്വാഴ്ചയും പെരുമ്പാവൂർ എ.എസ്.പി ഓഫീസിൽ ഹാജരാകണമെന്ന ഉത്തരവ് ലംഘിച്ച് ഡിസംബറിൽ കുറുപ്പംപടി വട്ടോലിപ്പടിയിൽ സാജു എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് ഇയാളെ കാപ്പ ചുമത്തി ജയിലിൽ അടച്ചത്.