ഇടുക്കി: സ്വപ്‌ന സുരേഷ് പറയുന്ന ആരോപണം മുഖവിലക്കെടുക്കുന്നില്ലെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. തിരക്കഥ തയ്യാറാക്കുമ്പോൾ നല്ല ഗൗരവമുള്ള തിരക്കഥ തയ്യാറാക്കണം. രാജേഷ് പിള്ളയുടെ പേര് മാറ്റി പറഞ്ഞപ്പോൾ, പേര് മാറിപ്പോയെന്ന് പറഞ്ഞ പത്രക്കാരും തിരക്കഥയിലുണ്ട്.
തെറ്റ് തിരുത്തിക്കൊടുത്ത രണ്ട് പത്രങ്ങളിൽ ഒന്നാണ് മാതൃഭൂമി. പേര് രാജേഷ് പിള്ളയാണ്, വിജയ് പിള്ളയല്ലെന്ന് പത്രക്കാർ പറഞ്ഞു. ഏഷ്യാനെറ്റും ഇതിൽ കൂട്ടുപ്രതിയാണ്. ഇത്തരത്തിൽ ആദ്യത്തെ മിനിറ്റിൽ തന്നെ പൊട്ടിപ്പോകുന്ന തിരക്കഥ ഉണ്ടാക്കിയാൽ എവിടെയെങ്കിലും നിൽക്കുമോ എന്നും അദ്ദേഹം ചോദിച്ചു. വിഷയത്തിൽനി യമപരമായ എല്ലാ നടപടിയും സ്വീകരിക്കും.