Timely news thodupuzha

logo

മദ്യനയ കേസ്; ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ന്യൂഡൽഹി: മദ്യനയ കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സിബിഐ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതേസമയം മദ്യനയ കേസിൽ എൻഫേഴ്സ്മെൻറ് ഡയറക്റ്ററേറ്റും ഇന്നലെ സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

അതിനാൽ തന്നെ സി.ബി.ഐ കോടതി ജാമ്യം നൽകിയാലും സിസോദിയ്ക്ക് പുറത്തിറങ്ങാൻ സാധിക്കില്ല. ഇതിൽ പ്രതികരിച്ച് കെജ്രിവാൾ രംഗത്തുവന്നു. സി.ബി.ഐ കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുമെന്ന് ഉറപ്പായതോടെ കേന്ദ്രം നടത്തിയ ഗൂഢാലോചനയാണെന്ന് അദ്ദേഹം ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *