തുടർച്ചയായ മൂന്നാം വട്ടവും ചൈനീസ് പ്രസിഡൻറായി ഷീ ജിൻപിങ്. ജീവിതകാലം മുഴുവൻ ഷീ ജിൻപിങ് അധികാരത്തിലുണ്ടാകുമെന്ന സാധ്യതയ്ക്കു ബലമേറുകയാണ്. അടുത്ത അഞ്ചു വർഷത്തേക്ക് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പരമോന്നത നേതാവും ഷീ ജിൻപിങ് തന്നെയായിരിക്കും. ചൈന സെൻട്രൽ മിലിട്ടറി കമ്മീഷൻറെ ചെയർമാനായും ഷീ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സീറോ കോവിഡ് നയം നടപ്പാക്കിയതിനെ തുടർന്നു ഷീ ജിൻപിങ്ങിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പുതിയ പ്രധാനമന്ത്രിയായ ലീ ക്വിയാങ്ങിനെ നിയമിച്ചതോടെ പ്രതിഷേധം അടങ്ങുമെന്നാണു പാർലമെൻറിൻറെ പ്രതീക്ഷ. ഷീ ജിൻപിങ്ങിൻറെ വിശ്വസ്തനാണ് ലീ ക്വിയാങ്.