Timely news thodupuzha

logo

ഭൂഷൺ ദേശായി ഷിൻഡെ വിഭാഗത്തിൽ ചേർന്നു

മുംബൈ: ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി സുഭാഷ് ദേശായിയുടെ മകൻ ഭൂഷൺ ദേശായി ഷിൻഡെ വിഭാഗത്തിൽ ചേർന്നു. ഇത് ഉദ്ധവ് താക്കറെയ്ക്ക് വലിയ തിരിച്ചടിയായാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്. സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ഈ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രിയുടെ പാർട്ടിയിലെ പുതിയ അംഗമായ ഭൂഷൺ ദേശായി പറഞ്ഞു. മുൻ മഹാ വികാസ് അഘാഡി സർക്കാരിൽ പിതാവ് വ്യവസായ മന്ത്രിയായിരിക്കെ, അഴിമതി ആരോപണങ്ങളുടെ പേരിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ഭൂഷൺ ബിജെപിയുടെ ആരോപണം നേരിട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *