മുംബൈ: ലൈംഗിക ലാക്കോടെയല്ലാതെ പെൺകുട്ടിയുടെ പുറത്തും തലയിലും തലോടുന്നത് സ്ത്രീത്വത്തെ അധിക്ഷേപിക്കൽ ആവില്ലെന്ന് ബോംബെ ഹൈക്കോടതി. പന്ത്രണ്ടു വയസ്സുകാരിക്കു നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പേരിൽ അന്നു പതിനെട്ടു വയസ്സുണ്ടായിരുന്ന യുവാവിനെതിരെ 2012ലാണ് കേസ് രജിസ്റ്റർ ചെയ്തത്.
സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്ന കേസിൽ ഇരുപത്തിയെട്ടുകാരനെ വെറുതെവിട്ടുകൊണ്ടാണ്, നാഗ്പുർ ബെഞ്ചിന്റെ വിധി. ‘നീയങ്ങു വളർന്നല്ലോയെന്ന്’ പറഞ്ഞുകൊണ്ട് യുവാവ് തന്റെ പുറത്തും തലയിലും തലോടിയെന്നാണ് പെൺകുട്ടിയുടെ മൊഴി. കേസിൽ യുവാവ് കുറ്റക്കാരനാണെന്നു വിചാരണക്കോടതി കണ്ടെത്തിയിരുന്നു. ഇതിനെതിരായ ഹർജിയിയിലാണ് ഹൈക്കോടതി ഉത്തരവ്.