തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻറെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സതീശൻറെ ഗുഡ് സർട്ടിഫിക്കറ്റ് തനിക്ക് വേണ്ടെന്നും ബി.ജെ.പിയുടെ മുദ്രവാക്യങ്ങൾ ഏറ്റുപിടിച്ചാണ് അദ്ദേഹം മുന്നോട്ട് പോകുന്നതെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ബിജെപിക്കെതിരെ ശബ്ദം ഉയർത്താൻ അദ്ദേഹം തയാറല്ല. പാചകവാതക വില വർധിച്ചപ്പോഴും കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ അവഗണിച്ചപ്പോഴും അദ്ദേഹം നിശബ്ദനായിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവായി നിൽക്കുകയാണെങ്കിലും അതിലുള്ള എംഎൽഎമാരെ വഞ്ചിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.