തിരുവനന്തപുരം: സസ്ഥാനത്തെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ തള്ളിക്കളയണമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വെള്ള കാർഡ് ഉപയോഗിച്ച് റേഷൻ വാങ്ങാത്തവരുണ്ടെങ്കിൽ ഈ മാസം 30ന് മുൻപായി എന്തെങ്കിലും സാധനം വാങ്ങി കാർഡ് ലൈവാക്കിയില്ലെങ്കിൽ അവ റദ്ദാക്കുമെന്നും ഏപ്രിൽ ഒന്നു മുതൽ റേഷൻ സമ്പ്രദായം കേന്ദ്ര സർക്കാർ ഏറ്റെടുക്കുമെന്നാണ് പ്രചരണം. ഈ വാർത്ത അടിസ്ഥാന രഹിതമാണെന്നും, കിംവദന്തികൾ നീണ്ടുപോയാൽ നടപടിയെടുക്കുമെന്നും മന്ത്രി ജി.ആർ.അനിൽ വ്യക്തമാക്കി.