ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 918 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസം പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിനു മുകളിലായിരുന്നു. ആക്ടീവ് കേസുകളുടെ എണ്ണം 6350 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ കണക്കുകൾ വ്യക്തമാക്കുന്നു. നാലു മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
രാജസ്ഥാൻ, കർണാടക, കേരള എന്നീ സംസ്ഥാനങ്ങളിലാണു കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 5,30,806 മരണങ്ങളാണു കൊവിഡ് മൂലം സംഭവിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 44,225 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 92.03 കോടി പരിശോധനകൾ രാജ്യത്താകമാനം നടത്തി.