കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിൻ്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വയോജനങ്ങൾക്ക് ഇരിപ്പിടങ്ങളും, വാട്ടർ പ്യുരിഫയർ സ്ഥാപിക്കലും നടത്തിയത്. വാരപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു. വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി കെ ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷതവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈറ പ്രസിഡൻ്റ് ആനി ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡയാന നോമ്പി, ജയിംസ് കോറമ്പേൽ, സാലി ഐപ്പ്, നിസാമോൾ ഇസ്മായിൽ, ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡൻറ് ബിന്ദു ശശി അംഗങ്ങളായ കെ.എം.സെയ്ത്, കെ.കെ.ഹുസൈൻ, ദിവ്യസലി പ്രിയ സന്തോഷ്, ഷെജി ബ്ലസി, മെഡിക്കൽ ഓഫിസർ ഡോ.ബി.സുധാകർ, എച്ച്.എം.സി അംഗങ്ങളായ ലത്തീഫ് കുഞ്ചാട്ട്, എ.എസ്.ബാലകൃഷ്ണൻ, സി.എ.സെയ്ഫുദ്ദിൻ, ജോസഫ്, ഹെൽത്ത് സൂപ്പർവൈസർ കെ.ആർ.സുഗുണൻ, പി.ആർ.ഒ.സോബിൻ പോൾ തുടങ്ങിയവർ പങ്കെടുത്തു.