കൊച്ചി: ദേവികുളം നിയമസഭാ മണ്ഡല തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. പട്ടിക ജാതി സംവരണത്തിന് എം.എൽ.എ എ.രാജയ്ക്ക് അർഹതയില്ലെന്ന് കോടതി വ്യക്തമാക്കി. യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ട ഡി.കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. സി.പി.ഐ(എം) എം.എൽ.എയായ രാജ പരിവർത്തിത ക്രൈസ്തവ വിഭാഗത്തിലെ അംഗമാണ്. പട്ടിക ജാതി മണ്ഡലത്തിൽ മത്സരിക്കാർ അർഹതയില്ലെന്ന് ചൂണ്ടികാട്ടിയാണ് തെരഞ്ഞെടുപ്പ് വിജയം കോടതി റദ്ദാക്കിയത്.