തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിനിടെ ഉണ്ടായ സംഘർഷ കേസിൽ സർക്കാരിന് തിരിച്ചടി. വാച്ച് ആൻഡ് വാർഡിന്‍റെ കൈക്ക് പൊട്ടലുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ട് പുറത്തു വന്നു. വാച്ച് ആൻഡ് വാർഡിന്‍റെ കൈക്ക് പരിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. ഡോക്‌ടറുമായി സംസാരിച്ച ശേഷം പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ചുമത്തിയ കേസ് ഒഴുവാക്കിയേക്കും.
നിയമസഭ സമ്മേളനത്തിനിടെ സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച പ്രതിപക്ഷം പ്രതിഷേധത്തിൽ കെ.കെ.രമ എം.എൽ.എക്കും വാച്ച് ആൻഡ് വാർഡിനും അടക്കം പരിക്കേറ്റിരുന്നതായാണ് പുറത്തു വന്ന വാർത്ത. ഇതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ വാച്ച് ആൻഡ് വാർഡിനെ ന്യായീകരിക്കുകയും അവരെ ആക്രമിച്ചുവെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.