ന്യൂഡൽഹി: നിരോധിക്കപ്പെട്ട സംഘടനയിലെ അംഗത്വം യു.എ.പി.എ നിയമപ്രകാരം കേസ് എടുക്കാവുന്ന കുറ്റമാണെന്ന് സുപ്രീംകോടതി. യു.എ.പി.എ ചട്ടത്തിലെ സെക്‌ഷൻ 10(എ) (ഐ) അനുസരിച്ച് നിരോധിക്കപ്പെട്ട സംഘടനയിലെ അംഗത്വത്തിന്റെ പേരിൽ കേസ് എടുക്കാമെന്ന് ജസ്‌റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ, സഞ്ജയ് കരോൾ എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു. നിരോധിത സംഘടനയിൽ അംഗത്വമുണ്ട് എന്ന ഒറ്റ കാരണത്താൽ യുഎപിഎ ചുമത്താൻ ആകില്ലെന്ന 2011ലെ വിധി സുപ്രീം കോടതി റദ്ദാക്കി.