Timely news thodupuzha

logo

10,000 ഡോസ് കൊവിഡ് വാക്സിൻ ആവശ്യപ്പെട്ട് കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ 10,000 ഡോസ് കൊവിഡ് വാക്സിൻ ആവശ്യപ്പെട്ട് കേരളം. കാലാവധി കഴിയാറായ നാലായിരം ഡോസ് വാക്സിൻ നിലവിൽ ബാക്കിയുണ്ട്. ഈ മാസം അതിന്‍റെ കാലാവധി അവസാനിക്കും. ആവശ്യക്കാർ കുറ‍ഞ്ഞതിനാൽ ഇത് ഈ മാസം പാഴായിപ്പോകും.

നിലവിൽ വളരെ കുറച്ചു പേർക്കുമാത്രമാണ് വാക്സിൻ എടുക്കുന്നത്. ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് ഇന്നലെ സര്‍ക്കാര്‍ – സ്വകാര്യ മേഖലകളിലായി 170 പേര്‍ കുത്തിവയ്പെടുത്തു. ഒരാഴ്ചയ്ക്കിടെ വാക്സിന്‍ സ്വീകരിച്ചത് 1081 പേരാണ്.

കൊവിഷീല്‍ഡ് വാക്സിന്‍ സര്‍ക്കാരിന്‍റെ പക്കൽ സ്റ്റോക്കില്ല. ഇതുവരെ രണ്ട് കോടി 91 ലക്ഷം പേര്‍ ആദ്യ ഡോസ് വാക്സിനും രണ്ട് കോടി 52 ലക്ഷം പേര്‍ രണ്ടാം ഡോസും എടുത്തു. ബൂസ്റ്റർ ഡോസ് സ്വീകരിച്ചത് 30 ലക്ഷം പേര്‍ മാത്രമാണ്.

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വാക്സിനേഷൻ ആവശ്യമായി വന്നേക്കും. മാത്രമല്ല ചില വിദേശ രാജ്യങ്ങളില്‍ നിശ്ചിത ഡോസ് വാക്സിന്‍ എടുത്തിരിക്കണമെന്ന് നിര്‍ബന്ധമുളളതിനാൽ ആവശ്യക്കാർ ഇപ്പോഴും ഉണ്ട്. അതിനാൽ വാക്സിനേഷന്‍ സെന്ററുകള്‍ പൂര്‍ണമായും അടച്ചിടാനും കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം 10,000 ഡോസ് കൊവിഡ് വാക്സിൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *