Timely news thodupuzha

logo

മുപ്പത്തിയാറ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുന്ന വെൺവെബ് ഇന്ത്യ 2 വിക്ഷേപണം നാളെ

ചെന്നൈ: വൺവെബ് ഇന്ത്യ 2 ( oneweb 2 ) വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ (ISRO) നിന്നും നാളെ നടക്കും. മുപ്പത്തിയാറ് ഉപഗ്രഹങ്ങളാണു വെൺവെബ് ഇന്ത്യ 2 ദൗത്യത്തിലൂടെ ഭ്രമണപഥത്തിൽ എത്തിക്കുക. ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (എൽവിഎം) റോക്കറ്റാണു വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്.

ഞായറാഴ്ച രാവിലെ 9നാണു വിക്ഷേപണം. കൗണ്ട് ഡൗൺ (count down) ഇന്ന് ആരംഭിക്കും. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ 72 ഉപഗ്രഹങ്ങളെ എത്തിക്കുന്നതിനുള്ള കരാർപ്രകാരമാണ് ഐഎസ്ആർഒയുടെ വൺവെബ് ഇന്ത്യ 2 ദൗത്യം. ആദ്യദൗത്യത്തിൽ കഴിഞ്ഞ ഒക്ടോബറിൽ 36 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്‍റെ കമേഴ്സ്യൽ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡാണ് ദൗത്യത്തിനു ചുക്കാൻ പിടിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *